Breaking...

9/recent/ticker-posts

Header Ads Widget

സമരാഗ്‌നി- ജനകീയ പ്രക്ഷോഭയാത്ര ഫെബ്രുവരി 22 ന് പാലായില്‍



 കെ. സുധാകരനും   വി.ഡി. സതീശനും നയിക്കുന്ന സമരാഗ്‌നി- ജനകീയ പ്രക്ഷോഭയാത്ര ഫെബ്രുവരി 22 ന് പാലായില്‍ എത്തും. പ്രക്ഷോഭയാത്രയുടെ സ്വീകരണത്തിനായി രൂപീകരിച്ച സ്വാഗതസംഘത്തിന്റെ ഓഫീസ്  പാലാ കുരിശുപള്ളി ജംഗ്ഷനില്‍ സ്വാഗതസംഘം ചെയര്‍മാന്‍ ജോസഫ് വാഴയ്ക്കന്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ കണ്‍വീനര്‍ ടോമി കല്ലാനി അദ്ധ്യക്ഷത വഹിച്ചു. ഫിലിപ്പ് ജോസഫ്, ജാന്‍സ് കുന്നപ്പള്ളി, ബിജു പുന്നത്താനം, എ.കെ ചന്ദ്രമോഹന്‍, സി.റ്റി.രാജന്‍, ജോയിസ് സ്‌കറിയ, ആര്‍.സജീവ്, ചാക്കോ തോമസ്, ജോണി പാംപ്ലാനിയില്‍, ആര്‍. പ്രേംജി, അഡ്വ. ആര്‍. മനോജ്, അഡ്വ. സന്തോഷ് മണര്‍കാട്ട്, തോമസുകുട്ടി നെച്ചിക്കാട്ട്, ജെയിംസ് പുല്ലാപ്പള്ളി, നിബു ഷൌക്കത്ത്, സാബു എബ്രാഹം, രാജന്‍ കൊല്ലംപറമ്പില്‍, രാഹുല്‍ പി.എന്‍.ആര്‍., സണ്ണി കാര്യപ്പുറം, ടോണി തൈപ്പറമ്പില്‍, ടോമി പൊരിയത്ത്, ഉണ്ണി കുളപ്പുറം, ജോര്‍ജ്ജ് പയസ്സ്, ആല്‍ബിന്‍ അലക്സ്, നിബിന്‍ ജോസ്, , പ്രേംജിത്ത് എര്‍ത്തയില് എന്നിവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments