Breaking...

9/recent/ticker-posts

Header Ads Widget

സാന്ത്വനം- സൗജന്യ ഡയാലിസിസ് സേവന പദ്ധതിക്ക് തുടക്കമായി.



കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ടിന്റെ മെത്രാഭിഷേക രജതജൂബിലിയോടനുബന്ധിച്ച് സാന്ത്വനം- സൗജന്യ  ഡയാലിസിസ് സേവന പദ്ധതിക്ക് തുടക്കമായി. കാരിത്താസ് ആശുപത്രിയുടെ നേതൃത്വത്തില്‍ സമൂഹത്തിലെ എല്ലാവിഭാഗം ജനങ്ങള്‍ക്കും പ്രയോജനം ലഭിക്കുന്ന രീതിയില്‍  പ്രതിവര്‍ഷം 500 ഡയാലിസിസുകള്‍ വീതം അടുത്ത പത്തുവര്‍ഷക്കാലത്തേക്ക് സാമ്പത്തിക പരിമിതിയുള്ളവര്‍ക്ക് സൗജന്യമായി  ലഭ്യമാക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത് . കാരിത്താസ് ആശുപത്രി ഡയറക്ടര്‍ ഡോ. ഫാ. ബിനു കുന്നത്ത് പദ്ധതി വിശദീകരണം നടത്തി. സഹായ മെത്രാന്മാരായ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍, ഗീവര്‍ഗീസ് മാര്‍ അപ്രേം, വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, പ്രൊക്കുറേറ്റര്‍ ഫാ. അലക്സ് ആക്കപ്പറമ്പില്‍, കാരിത്താസ് ആശുപത്രി ജോയിന്റ് ഡയറക്ടര്‍മാരായ ഫാ. ജിനു കാവില്‍, ഫാ. ജിസ്മോന്‍ മഠത്തില്‍, ഡോ. അജിത് വേണുഗോപാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.  ആദ്യഘട്ടമായി കാരിത്താസ് ആശുപത്രിയില്‍ നിലവില്‍ ഡയാലിസിസ് ചെയ്യുന്ന എല്ലാ രോഗികള്‍ക്കും അവരുടെ അര്‍ഹത പരിഗണിച്ച് ഒരു ഡയാലിസിസ് വീതം സൗജന്യമായി നല്‍കിതുടങ്ങിയിട്ടുണ്ട്.  തുടര്‍ന്ന് പ്രതിവര്‍ഷം 500 സൗജന്യ ഡയാലിസിസുകള്‍ വീതം അര്‍ഹതയുള്ളവര്‍ക്ക് 10 വര്‍ഷത്തേക്ക് ലഭ്യമാക്കും.




Post a Comment

0 Comments