പാലാ നഗരസഭ ചെയര്‍മാനായി എല്‍ഡിഎഫ് കേരള കോണ്‍ഗ്രസ് അംഗം ഷാജു തുരുത്തന്‍ തെരഞ്ഞെടുക്കപ്പെട്ടു. വോട്ടെടുപ്പില്‍ ഷാജു തുരുത്തന് 17 വോട്ടുകള്‍ ലഭിച്ചപ്പോള്‍ എതിര്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച യുഡിഎഫ് കോണ്‍ഗ്രസ് അംഗം പ്രിന്‍സ് വി.സി തയ്യിലിന് 9 വോട്ടുകള്‍ ലഭിച്ചു. 26 അംഗ കൗണ്‍സിലില്‍ എല്‍ഡിഎഫിന് 17 അംഗങ്ങളും യുഡിഎഫിന് 9 അംഗങ്ങളുമാണുള്ളത്. എല്‍ഡിഎഫിലെ മുന്‍ധാരണ പ്രകാരം ചെയര്‍പേഴ്‌സണായിരുന്ന ജോസിന്‍ ബിനോ രാജിവച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടന്നത്. നിലവിലുള്ള കൗണ്‍സില്‍ കാലയളവിലെ മൂന്നാമത്തെ ചെയര്‍മാന്‍ തെരഞ്ഞെടുപ്പാണ് നടന്നത്. ജില്ല വിദ്യാഭ്യാസ ഓഫീസര്‍ സുനിജ വരണാധികാരിയായിരുന്നു. ഫലപ്രഖ്യാപനത്തെ തുടര്‍ന്ന് ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട ഷാജു തുരുത്തന്‍ സത്യപ്രതിജ്ഞ ചെയ്തു. തുടര്‍ന്ന് അനുമോദന സമ്മേളനം നടന്നു. എല്‍ഡിഎഫ് ഘടകകക്ഷികളില്‍പെട്ട ബിനു പുളിക്കകണ്ടവും, ജോസ് ചീരാന്‍കുഴിയും തമ്മിലുള്ള ഇയര്‍പോഡ് മോഷണ വിവാദത്തിനിടയില്‍ നടന്ന ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് ഏറെ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. 27 വര്‍ഷമായി നഗരസഭാംഗമായി പ്രവര്‍ത്തിക്കുന്ന ഷാജു വി തുരുത്തന്‍ നഗരസഭയിലെ ഒന്നാം വാര്‍ഡിനെയാണ് പ്രതിനിധീകരിക്കുന്നത്.
0 Comments