ആറുമാനൂരില്‍ ശിങ്കാരിമേളം അവതരിപ്പിക്കാന്‍ ബറോഡയില്‍ നിന്നും കേരള സമാജമെത്തി. ആറുമാനൂര്‍ ടാപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ചാണ് ഗുജറാത്ത് ബറോഡയിലെ കേരളസമാജം പ്രവര്‍ത്തകര്‍ ശിങ്കാരിമേളം അവതരിപ്പിച്ചത് . വൈകീട്ട് ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലും ഇവര്‍ ശിങ്കാരി മേളം അവതരിപ്പിച്ചു. ബറോഡ കേരള സമാജത്തിലെ 12 പുരുഷന്മാരും 6 സ്ത്രീകളും അടങ്ങുന്ന, സംഘമാണ് അരങ്ങിലെത്തിയത്. ഇരുപത് വയസ്സ് മുതല്‍ അറുപത് വയസ്സ് വരെയുള്ള സംഘമാണ് ശിങ്കാരിമേളം അവതരിപ്പിച്ചത്. അവരില്‍ പലരും ജനിച്ചതും പഠിച്ചതുമെല്ലാം ഗുജറാത്തില്‍ തന്നെയാണെങ്കിലും ചെണ്ടയില്‍ മികവു പുലര്‍ത്തുകയായിരുന്നു . സുഷമ തോട്ടയ്ക്കാട്, അഞ്ജു, രാഗിണി, അനിത, ഹരിത, ശ്രീജ, സുനില്‍, ജ്യോതിഷ്, അരുണ്‍, വിദ്യാധരന്‍, ചന്ദ്രമോഹന്‍, അരുണ്‍ അജിമോന്‍, അരുണ്‍ കുമാര്‍, യതിദേവ്, അഖിലേഷ്, അവിനാഷ്, രോഹിത്, കിരണ്‍ എന്നിവരാണ് സംഘത്തിലുള്ളത്. മേളാവതാരണത്തിന് ശേഷം ബറോഡ കേരള സമാജത്തെ പ്രതിനിധീകരിച്ച് ചടങ്ങിന് എത്തിയ സമാജം പ്രസിഡണ്ടും ഗുജറാത്തിലെ പ്രമുഖ വ്യവസായിയുമായ ജി.സി. നായര്‍ ബറോഡ കേരള സമാജത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു, സാംസ്‌കാരിക രംഗത്തും പഠന, കലാപ്രവര്‍ത്തനങ്ങളിലും നിരവധി പരിപാടികള്‍ കേരള സമാജം നടത്തുന്നുണ്ട്. ജനിച്ചു വളര്‍ന്ന നാടിന്റെ സംസ്‌കാരത്തെ കാത്ത് സംരക്ഷിക്കുന്നതിനുള്ള പ്രതിബദ്ധതയാണ് കേരള സമാജത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തുപകരുന്നത്.
0 Comments