ഏറ്റുമാനൂര്‍ എസ്.എം.എസ്.എം. പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ ആധുനിക സമൂഹ നിര്‍മിതിയില്‍ വനിതകളുടെ പങ്ക് എന്ന വിഷയത്തെ ആസ്പദമാക്കി പെണ്‍മ -24 വനിതാ സംഗമം ഫെബ്രുവരി 10 -ന് നടത്തുമെന്ന് വായനശാല ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10-ന് ശതാബ്ദി ഹാളില്‍ സമ്മേളനം ഹൈക്കോടതി ജസ്റ്റിസ് എന്‍ .നഗരേഷ് ഉദ്ഘാടനം ചെയ്യും . ലൈബ്രറി പ്രസിഡന്റ് ജി.പ്രകാശ് അധ്യക്ഷത വഹിക്കും. തലയോലപ്പറമ്പ് ഡി.ബി കോളേജ് ഇംഗ്ലീഷ് വകുപ്പ് മേധാവി ഡോ: കെ.എസ്. ഇന്ദു വിഷയാവതരണം നടത്തും. സ്‌കൂള്‍ ഓഫ് ടെക്‌നോളജി ആന്‍ഡ് അപ്ലയിഡ് സയന്‍സ് പ്രിന്‍സിപ്പല്‍ ഡോ. കെ. ബിന്ദു പ്രഭാഷണം നടത്തും .വനം വികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സണ്‍ ലതിക സുഭാഷ് സമാപന സന്ദേശം നല്‍കും . പാലിയേറ്റിവ് കെയര്‍ പരിചരണത്തിന് ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍ അവാര്‍ഡ് നേടിയ വി.എസ്. ഷീലാറാണിഉള്‍പ്പടെ , വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ച ലൈബ്രറി അംഗങ്ങളായ 33 വനിതകളെ ചടങ്ങില്‍ ആദരിയ്ക്കും . തുടര്‍ന്ന് ലൈബ്രറി മ്യൂസിക്ക് ക്ലബിലെ വനിതകള്‍ അവതരിപ്പിക്കുന്ന ഗാനമേളയും വിവിധ കലാപരിപടികളും നടക്കും. ഏറ്റുമാനൂര്‍ പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ലൈബ്രറി പ്രസിഡന്റ് ജി.പ്രകാശ് , സെക്രട്ടറി അഡ്വ. പി. രാജീവ് ചിറയില്‍ , വനിതാ വേദി ചെയര്‍പേഴ്‌സണ്‍ അംബിക രാജീവ് ,ജനറല്‍ കണ്‍വീനര്‍ ഡോ. വിദ്യ' ആര്‍ .പണിക്കര്‍ എന്നിവര്‍ പങ്കെടുത്തു .
0 Comments