Breaking...

9/recent/ticker-posts

Header Ads Widget

ഇന്ത്യ സയന്‍സ് ഫെയറില്‍ ശ്രദ്ധയാകര്‍ഷിച്ച് മിന്നാ ആന്‍ നിജോയ്.



ആന്ധ്രാപ്രദേശിലെ വിജയവാഡയില്‍ നടന്ന സതേണ്‍ ഇന്ത്യ സയന്‍സ് ഫെയറില്‍ ശ്രദ്ധയാകര്‍ഷിച്ച് മരങ്ങാട്ടുപിള്ളി സെന്റ് തോമസ് ഹൈസ്‌കൂളിലെ മിന്നാ ആന്‍ നിജോയ്. ചെലവു കുറഞ്ഞ പരിസ്ഥിതിക്കിണങ്ങിയ ഊര്‍ജ രൂപമായ ഷെയ്ല്‍ ഗ്യാസ് ശുദ്ധീകരണ പ്രക്രിയയാണ് മിന്നാ ആന്‍ നിജായ് അവതരിപ്പിച്ചത്. സ്റ്റില്‍ മോഡല്‍ വിഭാഗത്തിലാണ് മിന്നാ പങ്കെടുത്തത്. ആന്ധ്രാപ്രദേശ് വിദ്യാഭ്യാസ മന്ത്രിയും നിരവധി പ്രമുഖരും അഭിനന്ദിച്ചു. തെലുങ്കു പത്ര മാധ്യമങ്ങളും മിന്നാ നിജോയിയുടെ അവതരണത്തെ പ്രശംസിച്ചു. സംസ്ഥാന ശാസ്ത്ര മേളയിലെ മികവിന്റെ അടിസ്ഥാനത്തിലാണ് മിന്ന സതേണ്‍ ഇന്ത്യ ട്രേഡ് ഫെയറില്‍ തെരഞ്ഞെടുക്കപ്പെട്ടത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ സതേണ്‍ ഇന്ത്യാ സയന്‍സ് ഫെയര്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി Y S ജഗന്‍ മോഹന്‍ റെഡ്ഡിയാണ് ഉദ്ഘാടനം ചെയ്തത്. വിവിധ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ കള്‍ച്ചറല്‍ പ്രോഗ്രാമുകളും പ്രമുഖ ശാസ്ത്രജ്ഞന്‍ന്മാരുമായിട്ടുള്ള ആശയ വിനിമയത്തിനുള്ള അവസരവും സയന്‍സ് ഫെയറില്‍ ഒരുക്കിയിരുന്നു. സ്‌കൂളിലെ ഫിസിക്‌സ് അദ്ധ്യപകനായ  ജോബിന്‍ ജോസാണ് ശാസ്ത്ര മേളയില്‍ പങ്കെടുക്കാനുള്ള പരിശീലനം നല്‍കിയത്. ദക്ഷിണേന്ത്യന്‍ സംസ്ഥാന ങ്ങളിലെ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത സയന്‍സ് ഫെയറില്‍ മികച്ച പ്രകടനമാണ് മിന്ന ആന്‍ നിജോയി കാഴ്ചവച്ചത്.





Post a Comment

0 Comments