Breaking...

9/recent/ticker-posts

Header Ads Widget

SPC കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടന്നു



കടുത്തുരുത്തി സെന്റ്. മൈക്കിള്‍സ് സ്‌കൂളിലെ SPC കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ്  നടന്നു.  പാസിംഗ് ഔട്ട് പരേഡില്‍ കോട്ടയം ജില്ലാ കളക്ടര്‍ വി. വിഘ്‌നേശ്വരി സല്യൂട്ട് സ്വീകരിച്ച് സന്ദേശം നല്‍കി. ജീവിതത്തിലെ സന്തോഷകരമായ നിമിഷങ്ങള്‍ ആഘോഷമാക്കാനും  വിഷമകരമായ നിമിഷങ്ങളെ മനോധൈര്യത്തോടെ നേരിടാനും  വിദ്യാര്‍ത്ഥികള്‍ പരിശീലിക്കണമെന്നും എസ്പിസി പോലുള്ള പദ്ധതികള്‍ അത്തരം മനോധൈര്യം നേടാന്‍  സഹായിക്കുന്നുവെന്നും ജില്ലാ കളക്ടര്‍  പറഞ്ഞു. സ്‌കൂള്‍ മാനേജര്‍ ഫാദര്‍ എബ്രഹാം പറമ്പേട്ട് യോഗത്തില്‍ അധ്യക്ഷനായിരുന്നു  കോട്ടയം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പ്രീതാ രാമചന്ദ്രന്‍ , ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ് പുത്തന്‍കാല, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി വി സുനില്‍, വൈസ് പ്രസിഡന്റ് നയനാ ബിജു,  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.ബി. സ്മിത, വൈസ് പ്രസിഡന്റ് ജിന്‍സി എലിസബത്ത്, പിടിഎ പ്രസിഡണ്ട് ജിയോ കുന്നശ്ശേരി, കടുത്തുരുത്തി സ്റ്റേഷന്‍ എസ് ഐ,  ജെ.വിജിമോന്‍  എന്നിവര്‍ പങ്കെടുത്തു   തുടര്‍ന്ന് എസ്പിസി ജില്ലാ നോഡല്‍ ഓഫീസറും,  നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി യുമായ സി.ജോണ്‍ പതാക ഉയര്‍ത്തി.  മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച അധ്യാപകന്‍ സി.ജെ  ബിജുവിനെ ആദരിച്ചു. പത്താം ക്ലാസ് പരീക്ഷയില്‍ ഫുള്‍ എ പ്ലസ് നേടിയ കേഡറ്റുകളെയും ആദരിച്ചു.  ജില്ലാ  കളക്ടര്‍  വി.വിഘ്‌നേശ്വരിയ്ക്ക്   കേഡറ്റുകള്‍   ആറന്മുള കണ്ണാടി സമ്മാനിച്ചു .  എസ്പിസി  ജില്ലാ അഡീഷണല്‍ നോഡല്‍ ഓഫീസര്‍ ഡി. ജയകുമാര്‍, ഡ്രില്‍ ഇന്‍സ്ട്രക്ടര്‍മാരായ റോജിമോന്‍  വി. വി. അനില ബാബു, അര്‍ജുന്‍, എക്‌സൈസ്, ഫയര്‍ഫോഴ്‌സ് ഓഫീസര്‍മാരായ എം. കെ.സുനില്‍കുമാര്‍, റോബിമോന്‍ പി.സി, ബി.സന്തോഷ്, കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍മാരായ ജിനോ തോമസ്,  ബിന്‍സി മോള്‍ ജോസഫ്, എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി .




Post a Comment

0 Comments