പാലാ സെന്റ് തോമസ് കോളേജില്‍ മെഗാ യുവജന ശാക്തീകരണ പരിപാടി നടത്തി. ലയണ്‍സ് ക്ലബ് ഓഫ് കുട്ടനാട് ഓവര്‍സീസും സെന്റ് തോമസ് കോളേജ് NSS യൂണിറ്റും സംയുക്തമായാണ് യുവജന ശാക്തീകരണ പരിപാടി സംഘടിപ്പിച്ചത്. മുനിസിപ്പല്‍ ചെയര്‍മാന്‍ ഷാജു തുരുത്തന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫസ്സര്‍ ഡോക്ടര്‍ ജെയിംസ് ജോണ്‍ അധ്യക്ഷനായിരുന്നു. ചീഫ് പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ സിബി മാത്യു മുഖ്യ പ്രഭാഷണം നടത്തി. യണ്‍സ് ക്ലബ് പ്രസിഡന്റ് ജോണ്‍ റ്റി കെന്നടി, ഐറിന്‍ മറിയം കെന്നടി, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍മാരായ ഡോക്ടര്‍ ജയേഷ് ആന്റണി റോബേഴ്‌സ് തോമസ് എന്നിവര്‍പ്രസംഗിച്ചു. ചെറിയാന്‍ വര്‍ഗീസ് ക്ലാസുകള്‍ നയിച്ചു.
0 Comments