Breaking...

9/recent/ticker-posts

Header Ads Widget

ലോക തണ്ണീര്‍തട ദിനം ആചരിച്ചു



പാലാ സെന്റ് തോമസ് കോളേജ് സുവോളജി വിഭാഗത്തിന്റെ നേതൃത്വത്തില്‍ ലോക തണ്ണീര്‍തട ദിനം ആചരിച്ചു. എം ജി. യൂണിവേഴ്‌സിറ്റി, സ്‌കൂള്‍ ഓഫ് എന്‍വയ്ന്‍മെന്റല്‍ സയന്‍സസിലെ ഡോ. സതീഷ് സെന്റര്‍ ഫോര്‍ റിമോട്ട് സെന്‍സിങ് കോഡിനേറ്റര്‍, ഡോ. എബിന്‍ വര്‍ഗ്ഗീസ് 'തണ്ണീര്‍ത്തട ജൈവ വൈവിധ്യവും സംരക്ഷണവും' എന്ന വിഷയത്തെ കുറിച്ച് / അവബോധന ക്ലാസ്സ് നടത്തി..സുവോളജി വിഭാഗം തലവന്‍ ഡോ. മാത്യു തോമസ്സിന്റെ നേതൃത്വത്തിലാണ് സെമിനാര്‍ സംഘടിപ്പിച്ചത്. പാലാ സെന്റ് തോമസ് കോളേജിലെയും അല്‍ഫോന്‍സാ കോളേജിലെയും സുവോളജി ബോട്ടണി ബിരുദ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. പ്രിന്‍സിപ്പല്‍ റവറന്റ് പ്രൊഫ. ഡോ. ജെയിംസ് ജോണ്‍ മുഖ്യപ്രഭാഷണം നടത്തി.  സുവോളജി അസോസിയേഷന്‍ ട്രഷറര്‍ ടോണിയോ ജിംസണ്‍  സുവോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍മാരായ ഡോ. പ്രതീഷ് മാത്യൂ    ജയേഷ് ആന്റണി  എന്നിവര്‍ പ്രസംഗിച്ചു. തണ്ണീര്‍ത്തടങ്ങളുടെ ജൈവ വൈവിധ്യവും അവ നേരിടുന്ന ഭീഷണികകളെപ്പറ്റിയും, മീനച്ചിലാറിന്റെ തീരങ്ങളും, വേമ്പനാട് കായലിന്റെ തണ്ണീര്‍ത്തട സംരക്ഷണത്തിന്റെ അത്യാവശ്യകതെയെക്കുറിച്ചും ഡോ. എബിന്‍ വര്‍ഗ്ഗീസ് സംസാരിച്ചു.




Post a Comment

0 Comments