Breaking...

9/recent/ticker-posts

Header Ads Widget

വാഹന പ്രചാരണ ജാഥയ്ക്ക് സ്വീകരണം നല്‍കി.



മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി ജില്ലയില്‍ നടന്നുവരുന്ന ശുചിത്വ സന്ദേശ വാഹന പ്രചാരണ ജാഥയ്ക്ക് തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. ശുചിത്വ മിഷന്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍ നോബിള്‍ സേവ്യര്‍ ക്യാപ്റ്റനായുള്ള ജാഥ നാലാം ദിവസം കൊഴുവനാല്‍ പഞ്ചായത്തില്‍ ആരംഭിച്ച് പുതുപ്പള്ളി പഞ്ചായത്തില്‍ സമാപിച്ചു. പാമ്പാടി ബ്ലോക്കിലെ വിവിധ പഞ്ചായത്തുകളില്‍ പര്യടനം നടത്തിയ ജാഥയുടെ സ്വീകരണ യോഗം കൊഴുവനാല്‍ പഞ്ചായത്തില്‍ പ്രസിഡന്റ് ലീലാമ്മ ബിജു ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് രാജേഷ് ബി ,അസി. സെക്രട്ടറി സ്മിതാ വിനോദ് തുടങ്ങിയവര്‍ പങ്കെടുത്തു. അകലക്കുന്നം പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അനില്‍കുമാര്‍, കൂരോപ്പട പഞ്ചായത്ത് പ്രസിഡന്റ് ഷീല ചെറിയാന്‍, അയര്‍ക്കുന്നം പഞ്ചായത്ത് പ്രസിഡന്റ് സീന ബിജു നാരായണന്‍,മണര്‍കാട് പഞ്ചായത്ത് പ്രസിഡന്റ് ബിജു കെ.സി,പാമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ഡാലി റോയി,മീനടം പഞ്ചായത്ത് പ്രസിഡന്റ് മോനിച്ചന്‍ കിഴക്കേടം എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍  സ്വീകരണങ്ങളില്‍ പങ്കെടുത്തു. പുതുപ്പള്ളിയില്‍ ചേര്‍ന്ന സമാപന യോഗം പഞ്ചായത്ത് പ്രസിഡന്റ് പൊന്നമ്മ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് പ്രമോദ് കുര്യാക്കോസ് ,സെക്രട്ടറി കെ രാജു തുടങ്ങിയവര്‍ പ്രസംഗിച്ചു.വിവിധ കേന്ദ്രങ്ങളില്‍ കില റിസോഴ്സ് പേഴ്സണ്‍മാരായ പി.ജെ കുര്യന്‍,ജോണ്‍ കെ ജോസഫ്,കുര്യന്‍ വടക്കേടം, രാധാകൃഷ്ണപിള്ള, ജോജി എം ജോസഫ്, ആര്‍.ജി.എസ്.എ ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ ഗായത്രി, ശുചിത്വ മിഷന്‍ ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ ഹരികുമാര്‍ മറ്റക്കര തുടങ്ങിയവര്‍സംസാരിച്ചു.




Post a Comment

0 Comments