Breaking...

9/recent/ticker-posts

Header Ads Widget

തണല്‍മരങ്ങള്‍ നശിപ്പിക്കാന്‍ സാമൂഹ്യവിരുദ്ധരുടെ ശ്രമം



പാലാ കൊട്ടാരമറ്റം സാന്തോം കോംപ്ലക്‌സിനു മുന്‍വശത്തെ തണല്‍മരങ്ങള്‍ നശിപ്പിക്കാന്‍ സാമൂഹ്യവിരുദ്ധരുടെ ശ്രമം. തണല്‍ മരങ്ങള്‍ക്ക്  ചുവട്ടില്‍ കരിയിലകള്‍ കൂട്ടിയിട്ട് കത്തിച്ച് മരം ഉണക്കാനാണ് ശ്രമം നടന്നത്. കരിയിലകള്‍ കൂനകൂട്ടിയ ശേഷം രാത്രികാലങ്ങളിലാണ് തീയിടുന്നത്. നഗരഹൃദയത്തില്‍ കത്തുന്ന വേനല്‍ ചൂടിന് ആശ്വാസം പകരുന്ന മരങ്ങള്‍ നശിപ്പിക്കാനുള്ള നീക്കം നടത്തുന്നവരെ കണ്ടെത്തി നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യമുയരുന്നു. 




Post a Comment

0 Comments