വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നുമായി ലക്ഷങ്ങള്‍ തട്ടിയ കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം നെയ്യാറ്റിന്‍കര പള്ളിച്ചല്‍ ഭാഗത്ത് മഞ്ജുകോട്ടേജില്‍ രാജേഷ് (44) എന്നയാളെയാണ് വാകത്താനം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ 2015 ല്‍ കാനഡയില്‍ ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നുമായി 7 ലക്ഷം രൂപയോളം തട്ടിയെടുക്കുകയായിരുന്നു. പരാതിയെ തുടര്‍ന്ന് വാകത്താനം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോവുകയുമായിരുന്നു. ഇത്തരത്തില്‍ വിവിധ കേസുകളില്‍ പെട്ട് ഒളിവില്‍ കഴിഞ്ഞുവരുന്നവരെ പിടികൂടുന്നതിന് ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു നടത്തിയ ശക്തമായ തിരച്ചിലിനൊടുവില്‍ ഇയാളെ മലപ്പുറത്തുനിന്നും പിടി കൂടുകയായിരുന്നു. ഇയാള്‍ ഇവിടെ വ്യാജ പേരിലാണ് കഴിഞ്ഞുവന്നിരുന്നത്. വാകത്താനം സ്റ്റേഷന്‍ എസ്.എച്ച്.ഓ ഫൈസല്‍.എ, എസ്.ഐ ബിജു കുര്യാക്കോസ്, സി.പി.ഓ മാരായ ലൈജു .ടി.എസ്, ചിക്കു റ്റി.രാജു എന്നിവരാണ് എസ്.പി യുടെ അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
0 Comments