ഏറ്റുമാനൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍, തെള്ളകം ഹോളി ക്രോസ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ആരോഗ്യ ബോധവല്‍ക്കരണ കാമ്പയിന്‍ സംഘടിപ്പിച്ചു. കോട്ടയം മെഡിക്കല്‍ കോളേജ് കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം പ്രൊഫസര്‍മാരായ ഡോ. ആശ ജോവാന്‍ മുരളി, ഡോ സന്തോഷ്‌കുമാര്‍, ഡോ ജസ്ന രാജ്, ഡോ ശില്പ സുനില്‍, ഡോ അപര്‍ണ ടി നായര്‍, ഡോ അര്‍ച്ചന എസ് എ, ദിനേശ് എന്നിവരുടെ നേതൃത്വത്തില്‍ രണ്ടാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥികള്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ് നയിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ചാന്ദിനി അദ്ധ്യക്ഷത വഹിച്ചു. സ്‌കൂള്‍ വിദ്യാര്‍ഥികളിലെ സ്‌ട്രെസ് മാനേജ്‌മെന്റ്, യുവാക്കളിലെ സ്‌ക്രീന്‍ ആസക്തി, കൗമാരത്തില്‍ ശുചിത്വത്തിന്റെ പ്രാധാന്യം, സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയിലെ ലഹരി വസ്തുക്കളുടെ ദുരുപയോഗം എങ്ങനെ ചെറുക്കാം, കൗമാരക്കാരില്‍ സാംക്രമികേതര രോഗ പ്രതിരോധം എന്നീ വിഷയങ്ങളില്‍ ക്ലാസ്സുകളും ചര്‍ച്ചയും നടന്നു. ട്രെയിനിങ് ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ സജിമോന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശ്രീനിവാസന്‍, ഏറ്റുമാനൂര്‍ ആര്‍.ബി.എസ്.കെ നേഴ്‌സ് ദിലീപ് എന്നിവര്‍ നേതൃത്വം നല്‍കി.
0 Comments