Breaking...

9/recent/ticker-posts

Header Ads Widget

തോമസ് ചാഴികാടനെ കോട്ടയത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു



ലോക്സഭാ തെരെഞ്ഞെടുപ്പില്‍ കോട്ടയത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥിയായി നിലവിലെ എംപി തോമസ് ചാഴികാടനെ തന്നെ വീണ്ടും മത്സരിപ്പിക്കാന്‍ കേരളാ കോണ്‍ഗ്രസ് എം തീരുമാനിച്ചു. സ്റ്റിയറിങ് കമ്മിറ്റി - സെക്രട്ടറിയേറ്റ് യോഗങ്ങള്‍ക്ക് ശേഷം പാര്‍ട്ടി  ചെയര്‍മാന്‍ ജോസ് കെ മാണി എംപി ആണ് ചാഴികാടന്‍റെ  പേര് പ്രഖ്യാപിച്ചത്.  മന്ത്രി റോഷി അഗസ്റ്റിന്‍, തോമസ് ചാഴികാടന്‍, എംഎല്‍എമാര്‍ എന്നിവരടക്കം യോഗങ്ങളില്‍ സംബന്ധിച്ചു. സംസ്ഥാനത്ത് ഈ ലോക്സഭാ തെരെഞ്ഞെടുപ്പിലെ ആദ്യ  സ്ഥാനാര്‍ഥി പ്രഖ്യാപനമാണ് ചാഴികാടന്‍റേത്. ഇതുവരെ സംസ്ഥാനത്ത് ഏതെങ്കിലും ഒരു മുന്നണി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ ലോക്സഭയുടെ കാലത്ത് സംസ്ഥാനത്ത് നൂറു ശതമാനം എംപി ഫണ്ട് വിനിയോഗിച്ച ഏക എംപിയാണ് തോമസ് ചാഴികാടന്‍. കേരളാ കോണ്‍ഗ്രസ് ചാഴികാടനെ ഉയര്‍ത്തി കാട്ടുന്നതും ഈ മികവ് ചൂണ്ടിക്കാട്ടിയാണ്. ഇരുപതില്‍ ഒന്നാമന്‍ എന്നാണ് ജോസ് കെ മാണി ചാഴികാടനെ വിശേഷിപ്പിച്ചത്.





Post a Comment

0 Comments