Breaking...

9/recent/ticker-posts

Header Ads Widget

ചേര്‍പ്പുങ്കല്‍ പാലം നിര്‍മ്മാണം പൂര്‍ത്തിയാകുന്നത് ഏറെ അഭിമാനവും സന്തോഷവും നല്‍കുന്നതായി തോമസ് ചാഴികാടന്‍ എം.പി.



ചേര്‍പ്പുങ്കല്‍ പാലം നിര്‍മ്മാണം പൂര്‍ത്തിയാകുന്നത് ഏറെ അഭിമാനവും സന്തോഷവും നല്‍കുന്നതായി തോമസ് ചാഴികാടന്‍ എം.പി. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ചേര്‍പ്പുങ്കല്‍ സമാന്തര പാലം ഉടന്‍ ഗതാഗതത്തിനായി തുറന്നു കൊടുക്കുമെന്നും തോമസ് ചാഴികാടന്‍ എം.പി. പറഞ്ഞു. നവകേരള സദസ്സിലടക്കം ചേര്‍പ്പുങ്കല്‍ പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കണമെന്ന ആവശ്യം താന്‍ ഉന്നയിച്ചിരുന്നതായും MP പറഞ്ഞു   നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പാലം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു എം.പി. പാലം പണി തടസ്സപ്പെട്ട സമയം പൊതുമരാമത്ത് മന്ത്രിയെ നേരില്‍ കണ്ട് നിവേദനം നല്‍കിയിരുന്നു. മന്ത്രി ഉന്നതതല യോഗം വിളിച്ച് സാങ്കേതിക തടസ്സങ്ങള്‍ പരിഹരിച്ച് പണി പുനരാംരംഭിച്ചു. ഇപ്പോള്‍ നിര്‍മ്മാണം  പൂര്‍ത്തിയായി.  പെയിന്റിങ് ജോലികള്‍ മാത്രമാണ് പൂര്‍ത്തിയാകാനുള്ളത്. അത് പൂര്‍ത്തിയാക്കി മന്ത്രിമാരെ കൂടി കണ്ട് ഉദ്ഘാടന തീയതി നിശ്ചയിക്കുമെന്നും അദ്ദേഹം പറഞ്ഞു. എം.പിക്കൊപ്പം കൊഴുവനാല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ ബിജു, ബോബി മാത്യു കീക്കോലില്‍, കേരളാ കോണ്‍ഗ്രസ് എം ജില്ലാ സെക്രട്ടറി പ്രദീപ് വലിയ പറമ്പന്‍, നിയോജക മണ്ഡലം പ്രസിഡന്റ് ടോബിന്‍ കെ അലക്‌സ്, സി.പി.എം അയര്‍ക്കുന്നം ഏരിയാ സെക്രട്ടറി പി. എന്‍ ബിനു,  നിമ്മി ട്വിങ്കിള്‍ രാജ്, സെന്നി സെബാസ്റ്റ്യന്‍, സണ്ണി നായ്പുരയിടം, ജെയ്‌സണ്‍ കുഴികോടില്‍, ഇ.എം ബിനു, കെ.എസ് ജയന്‍, കെ അയ്യപ്പന്‍, കെ സുരേഷ്, അപ്പച്ചന്‍ പാറത്തൊട്ടി, കെ.എസ് രാജു, ഡെന്നിച്ചന്‍ കാരാമയില്‍ എന്നിവരുമുണ്ടായിരുന്നു.





Post a Comment

0 Comments