Breaking...

9/recent/ticker-posts

Header Ads Widget

അയോധ്യ രാമക്ഷേത്ര ദര്‍ശനത്തിനായുള്ള ആദ്യ ട്രെയിന്‍ പുറപ്പെട്ടു



കേരളത്തില്‍ നിന്ന് അയോധ്യ രാമക്ഷേത്ര ദര്‍ശനത്തിനായുള്ള ആദ്യ ട്രെയിന്‍ പുറപ്പെട്ടു. രാവിലെ പത്തിന് തിരുവനന്തപുരം കൊച്ചുവേളിയില്‍നിന്നാണ് സര്‍വീസ് ആരംഭിച്ചത്. മുന്‍ കേന്ദ്ര റെയില്‍വേ മന്ത്രി ഒ രാജഗോപാല്‍ ആണ് ട്രെയിന്‍ ഫ്‌ലാഗ് ഓഫ് ചെയ്തത്. 20 കോച്ചുകള്‍ ഉള്ള ആസ്ത ട്രെയിനില്‍ 972 യാത്രക്കാരാണ് ഉള്ളത്. അയോധ്യ യാത്ര ബിജെപിയുടെ നേതൃത്വത്തിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. ടിക്കറ്റ് ചാര്‍ജായ 3300 രൂപ യാത്രക്കാര്‍ തന്നെ നല്‍കണം. എന്നാല്‍ ഭക്ഷണം, താമസം, ദര്‍ശനം എന്നിവക്കുള്ള സൗകര്യങ്ങള്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഒരുക്കും.  12 ന് പുലര്‍ച്ചെ രണ്ട് മണിക്ക് ട്രെയിന്‍ അയോധ്യ സ്റ്റേഷനില്‍ എത്തും. 13-ന് പുലര്‍ച്ചെ 12.20-ന് അയോധ്യയില്‍ നിന്ന് തിരിച്ച് 15 ന് രാത്രി 10.45 ന് കൊച്ചുവേളിയില്‍ തിരികെവരും. മാര്‍ച്ച് 25 വരെ ദിവസവും അരലക്ഷം പേരെ അയോധ്യയിലെ രാമക്ഷേത്രത്തിലെത്തിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.  അയോധ്യ സ്‌പെഷ്യല്‍ ട്രെയിനിന് കോട്ടയം റയില്‍വേസ്റ്റേഷനില്‍ BJP സംസ്ഥാന പ്രസിഡന്റ് സുരേന്ദ്രന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാലും BJP പ്രവര്‍ത്തകരും പങ്കെടുത്തു. കേരളത്തില്‍ നിന്നും 24 സ്‌പെഷ്യല്‍ ട്രെയിനുകളാണ് വിവിധ ദിവസങ്ങളിലായി യാത്രപുറപ്പെടുന്നത്.




Post a Comment

0 Comments