2024 ലോക്‌സഭ പൊതു തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും അപാകതകള്‍ പരിഹരിക്കുന്നതിനും സൗകര്യമൊരുക്കുന്നു. ഇതോടനുബന്ധിച്ച് രാഷ്ട്രീയ കക്ഷികളുടെയും വില്ലേജോഫീസര്‍മാരുടേയും യോഗം മീനച്ചില്‍ താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ തഹസില്‍ദാര്‍ രഞ്ജിത്ത് ജോര്‍ജിന്റെ നേതൃത്വത്തില്‍ നടന്നു. പാല, കടുത്തുരുത്തി മണ്ഡലങ്ങളിലെ മുഴുവന്‍ സമ്മതിദാന അവകാശമുള്ള പൗരന്‍മാരുടെയും പേരുകള്‍ ഉള്‍പ്പെടുത്തുന്നതിനും, മരണപ്പെട്ട് പോയവര്‍ ഇരട്ടിപ്പ് ആയി വന്നിട്ടുള്ളവര്‍ എന്നിവരെ ഒഴിവാക്കുന്നതിനും വോട്ടര്‍പട്ടിക ശുദ്ധീകരിക്കുക എന്ന ഉദ്ദേശലക്ഷ്യത്തിലേക്ക് എത്തിച്ചേരുവാനും യോഗം തീരുമാനിച്ചു. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സഹായത്തോടെ നിലവില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വോട്ടര്‍ പട്ടിക ബൂത്ത് തലത്തില്‍ ബൂത്ത് ലെവല്‍ ഏജന്റ്ുമാരെ നിയോഗിച്ച് പരിശോധന നടത്തും. അര്‍ഹതയുള്ളവര്‍ ഒഴിവാക്കപ്പെട്ടതായോ മരണമടഞ്ഞവര്‍ ഇരട്ടിപ്പ് ആയി വന്നവര്‍ ഉള്‍പ്പെട്ട് വരുന്നതായോ ശ്രദ്ധയില്‍പ്പെട്ടാല്‍ ബന്ധപ്പെട്ട വില്ലേജോഫീസറെയോ ബൂത്ത് ലെവല്‍ ആഫീസറെയോ വിവരം അറിയിക്കണമെന്ന് തഹസീല്‍ദാര്‍ അഭ്യര്‍ത്ഥിച്ചു ജെയ്‌സണ്‍ മാന്തോട്ടം (കേരള കോണ്‍ഗ്രസ് (എം)),.പി.കെ ഷാജകുമാര്‍, .കെ.ബി അജേഷ് സിറിയക്ക് തോമസ് , സന്തോഷ് കുമാര്‍ എന്‍ എസ് (സിപിഐ ) പി.എം ജോസഫ് (സി.പി ഐ.(എം).) രാജു ടി.എം ( എ .എ.പി), സിറിയക്ക് പി.ഡി (ജെഡിഎസ് )എന്നിവരും, പാലാ, കടുത്തുരുത്തി മണ്ഡലങ്ങളില്‍ ഉള്‍പ്പെട്ട് വില്ലേജോഫീസര്‍മാര്‍,ഇലക്ഷന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ പി.എന്‍ കണ്ണന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ ബി മഞ്ജിത്ത് എന്നിവരും പങ്കെടുത്തു.
0 Comments