Breaking...

9/recent/ticker-posts

Header Ads Widget

വ്യാപാരി വ്യവസായി ഏകോപന സമിതി കടകളടച്ച് പണിമുടക്ക് നടത്തി.



വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ   നേതൃത്വത്തില്‍ സംസ്ഥാനവ്യാപകമായി  കടകളടച്ച് പണിമുടക്ക് നടത്തി. വ്യാപാരികള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടികളാവശ്യപ്പെട്ട് KVVES സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സരയുടെ നേതൃത്വത്തില്‍ നടത്തിയ വ്യാപാര സംരക്ഷണ യാത്രയുടെ സമാപന ത്തോടനുബന്ധിച്ച്  തിരുവനന്തപുരത്ത് പ്രകടനവും പൊതുസമ്മേളനവും നടന്നു. കോട്ടയം ജില്ലയിലെ വ്യാപാരികളും കടകളടച്ച് വ്യാപാര സംരക്ഷണയാത്രയ്ക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചു. രാവിലെ മുതല്‍ രാത്രി 8 വരെയുള്ള പണി മുടക്കില്‍ ഭൂരിഭാഗം കടകളും അടഞ്ഞു കിടന്നു.  വ്യാപാരിവ്യവസായി സമിതി, യുണൈറ്റഡ് മര്‍ച്ചന്റ്‌സ് ചേംബര്‍ തുടങ്ങിയ സംഘടനകളിലെ അംഗങ്ങളായ വ്യാപാരികളുടെ കടകള്‍ മാത്രമണ് തുറന്നിരുന്നത്. കേരളത്തിലെ ചെറുകിട വ്യാപാര സമൂഹത്തെ സംരക്ഷിക്കുവാന്‍ സര്‍ക്കാര്‍ ആര്‍ജ്ജവം കാട്ടണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന തലത്തില്‍ നടത്തിയ വ്യാപാര സംരക്ഷണ യാത്രയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് വ്യാപാരികള്‍ നടത്തിയ  പണിമുടക്കില്‍ പാലായിലെ വ്യാപാരികളും  പങ്കാളികളായി.

ഓണ്‍ലൈന്‍ വ്യാപാരസ്ഥാപനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും സംസ്ഥാനത്ത് വ്യാപാര മന്ത്രാലയം വേണമെന്നും ബാങ്കുകള്‍ സബ്‌സിഡിയോടുകൂടി വായ്പ നല്‍കാന്‍ നടപടി സ്വീകരിക്കുക, ജി എസ് ടി പ്രശ്‌നങ്ങള്‍ പരിഹരിക്കുക, കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങളാണ് വ്യാപാരി വ്യവസയി ഏകോപന സമിതി മുന്നോട്ടു വയ്ക്കുന്നത് . വ്യാപാരി വ്യവസായി ഏകോപന സമിതി യുടെ ആഹ്വാനത്തെ തുടര്‍ന്ന ഗ്രാമീണ മേഖലയില്‍ അടക്കം  കടകള്‍ അടഞ്ഞു കിടന്നു. ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ ഉത്സവം പ്രമാണിച്ച് ക്ഷേത്രം നഗരിയില്‍ കടകള്‍ അടയ്ക്കുന്നത് ഒഴിവാക്കി സംഘടന സര്‍ക്കുലര്‍ ഇറക്കിയിരുന്നതായി സംസ്ഥാന നിര്‍വാഹക സമിതി അംഗം എന്‍. പി.തോമസ് പറഞ്ഞു




Post a Comment

0 Comments