പാലാ പൂവരണി കൊച്ചുകൊട്ടാരം ഭാഗത്ത് ഒരു കുടുംബത്തിലെ 5 പേരെ മരിച്ച നിലയില്‍ കണ്ടെത്തി. ഗൃഹനാഥനും ഭാര്യയും മൂന്നു കുട്ടികളുമാണ് മരണമടഞ്ഞത്. ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജയ്‌സണ്‍ തൂങ്ങിമരിക്കുകയായിരുന്നുവെന്ന് കരുതപ്പെടുന്നു. ഭാര്യ മരീനയെ വെട്ടേറ്റ നിലയിലാണ് കണ്ടെത്തിയത്. ഇവരുടെ മക്കളായ 4 വയസുകാരനായ ജറാള്‍ഡ,് 2 വയസ്സുകാരിയായ ജറീന, 7 മാസം പ്രായമുള്ള ജറില്‍ എന്നിവരെയുമാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. പൂവരണിയിലെ വാടകവീട്ടിലാണ് കുടുംബം താമസിച്ചിരുന്നത്. അകലക്കുന്നം സ്വദേശിയാണ് ജയ്‌സണ്‍.
0 Comments