പള്‍സ് പോളിയോ പ്രതിരോധ തുള്ളി മരുന്ന് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കോട്ടയം ജനറല്‍ ആശുപത്രിയില്‍ നടന്നു. മന്ത്രി VN വാസവന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ആരോഗ്യ പരിപാലന രംഗത്ത് സംസ്ഥാനം ആഗോള മാതൃക സൃഷ്ടിച്ചിരിക്കുകയാണെന്ന് മന്ത്രി വി.എന്‍. വാസവന്‍പറഞ്ഞു പള്‍സ് പോളിയോ പ്രതിരോധ മരുന്നു വിതരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ എപ്പോഴും ജാഗ്രതയോടെയാണ് കേരളം നീങ്ങുന്നത്. അതു കൊണ്ടാണ് ഏത് മഹാമാരി വന്നാലും നമ്മള്‍ ലോകം ശ്രദ്ധിക്കപ്പെടുന്ന രൂപത്തില്‍ പ്രതിരോധ പ്രവര്‍ത്തനം നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയം ജനറല്‍ ആശുപത്രിയില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ നഗരസഭ അധ്യക്ഷ ബിന്‍സി സെബാസ്റ്റ്യന്‍, ആരോഗ്യ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. എം.ജെ. അജിന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.എന്‍. വിദ്യാധരന്‍, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ വ്യാസ് സുകുമാരന്‍, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. എം.ശാന്തി, ജില്ലാ ആര്‍.സി.എച്ച്. ഓഫീസര്‍ ഡോ. കെ.ജി.സുരേഷ്, റീജിയണല്‍ മെഡിക്കല്‍ ഓഫീസര്‍ ആശ പി.നായര്‍, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഡോമി ജോണ്‍, റോട്ടറി ക്ലബ് പ്രസിഡന്റ് ഡോ. എബി മാത്യു, എം.സി.എച്ച്. ഓഫീസര്‍ ത്രേസ്യാമ്മ സെബാസ്റ്റ്യന്‍, എച്ച്.എം.സി. അംഗം പി.കെ.ആനന്ദകുട്ടന്‍ തുടങ്ങിയവര്‍പങ്കെടുത്തു.
0 Comments