Breaking...

9/recent/ticker-posts

Header Ads Widget

CD തങ്കപ്പന്‍ സ്മാരക ജില്ലാ ഊരുസഭ ഓഫീസ് നിര്‍മ്മാണ ഉദ്ഘാടനം മോന്‍സ് ജോസഫ് MLA നിര്‍വഹിച്ചു.



ആദിജന സഭയുടെയും ജനമിത്ര ഊരുകൂട്ടത്തിന്റെയും നേതൃത്വത്തില്‍ നിര്‍മ്മിക്കുന്ന CD തങ്കപ്പന്‍ സ്മാരക ജില്ലാ ഊരുസഭ ഓഫീസ് നിര്‍മ്മാണ ഉദ്ഘാടനം മോന്‍സ് ജോസഫ് MLA നിര്‍വഹിച്ചു. സാമൂഹ്യ സമത്വ സംഗമവും തദ്ദേശീയ കാര്‍ഷിക സ്വാശ്രയസംഘം ഉദ്ഘാടനവും നടന്നു. പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് നീതി നിഷേധിക്കപ്പെടുന്നത് ഗൗരവതരമായി കാണണമെന്ന് മോന്‍സ് ജോസഫ് എംഎല്‍എ. പറഞ്ഞു.ഭവനരഹിതരായ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ ഒരു ജീവിതം മുഴുവന്‍ കാത്തിരിക്കേണ്ടി വരുന്നത് ദുഃഖകരമായ കാഴ്ചയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കാണക്കാരി ജനമിത്ര സെന്‍ട്രല്‍ നടന്ന സമ്മേളനത്തില്‍ ആദി ജനസഭ ജില്ലാ പ്രസിഡണ്ട് ടി.എം രാജന്‍ അധ്യക്ഷന്‍ ആയിരുന്നു. ആദി ജനസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി സി.ജെ തങ്കച്ചന്‍ നയരേഖ അവതരണവും മുഖ്യപ്രഭാഷണവും നടത്തി. സംഘടന നേതാക്കളായ വി. ജീവാനന്ദ്, ജോര്‍ജ്, അജി ചാത്തന്‍ കുന്ന്, മാന്നാര്‍ വിജയന്‍,എസ്.സി, എസ്.ടി കോണ്‍ഫെഡറേഷന്‍ നേതാക്കളായ തിലകമ്മ പ്രേംകുമാര്‍, ഇ.എം പ്രീതി, ഉഷ തമ്പി തുടങ്ങിയവര്‍ പ്രസംഗിച്ചു.ചടങ്ങില്‍ മുതിര്‍ന്ന അംഗങ്ങളായ ചെല്ലമ്മ തങ്കപ്പന്‍, ചാക്കോ.പി.വൈ, മറിയക്കുട്ടി, മണി. കെ..എം എന്നിവരെ ആദരിച്ചു.




Post a Comment

0 Comments