ആം ആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഉഴവൂര്‍ സപ്ലൈക്കോയ്ക്കുമുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. സബ്‌സിഡി വെട്ടിക്കുറച്ചതിലും അവശ്യസാധനങ്ങളുടെ ലഭ്യതക്കുറവിലും പ്രതിഷേധിച്ചായിരുന്നു ധര്‍ണ്ണ. ഉഴവൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റും ആം ആദ്മി പാര്‍ട്ടി പ്രസിഡന്റുമായ ജോണിസ് പി സ്റ്റീഫന്‍ ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ സപ്ലൈകോയിലെ സബ്സിഡി വെട്ടിക്കുറച്ച നടപടി അങ്ങേയറ്റം പ്രതിഷേധര്‍ഹം ആണെന്ന് ജോണിസ് പി സ്റ്റീഫന്‍ പറഞ്ഞു. നിയോജകമണ്ഡലം സെക്രട്ടറി വിനോദ് കെ ജോസ്, ഷിജു തോമസ്, ജെയ്‌സണ്‍ അമ്മായികുന്നേല്‍, സനീഷ് ഒക്കാട്ട്, സ്റ്റീഫന്‍ ആനാലില്‍, ബിനു പീറ്റര്‍ , വാര്‍ഡ് പ്രതിനിധി ജോണി മുണ്ടിയാനിപ്പുറം എന്നിവര്‍ നേതൃത്വം നല്‍കി.
0 Comments