Breaking...

9/recent/ticker-posts

Header Ads Widget

അതിരമ്പുഴ ആനമല - കണ്ണാംതോട്ടം റോഡിലെ ചെത്തിതോട് പാലത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം



അതിരമ്പുഴ ആനമല - കണ്ണാംതോട്ടം റോഡിലെ ചെത്തിതോട് പാലത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍ നിര്‍വഹിച്ചു. പ്രളയത്തെ തുടര്‍ന്ന് ബലക്ഷയം ഉണ്ടായ പാലത്തിലൂടെ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. പഞ്ചായത്ത് തനത് ഫണ്ട് 8 ലക്ഷം വകയിരുത്തിയാണ് നിര്‍മ്മാണം നടത്തുന്നത്. രണ്ടാഴ്ചയ്ക്കകം നിര്‍മ്മാണം പൂര്‍ത്തീകരിക്കും. വാര്‍ഡ് വികസനസമിതി കണ്‍വീനര്‍ ഫിലോമിന ജോണ്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ജോസ് പുതിയാപറമ്പില്‍, രാജു നെല്ലിപ്പള്ളില്‍, ബേബി വലിയതടത്തില്‍ കളരിക്കല്‍, ജോര്‍ജ് വി പോള്‍ വടക്കേടം, സിബി തടത്തില്‍, തങ്കച്ചന്‍ കുന്നത്തേട്ട്,  തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments