ആണ്ടൂര്‍ ശ്രീ മഹാദേവ ക്ഷേത്രത്തിലെ തിരുവാതിര മഹോത്സവം ഭക്തിനിര്‍ഭരമായി. മീനമാസത്തിലെ തിരുവാതിരനാളില്‍ തിരുവാറാട്ടോടെയാണ് ഈ വര്‍ഷത്തെ ഉത്സവാഘോഷങ്ങള്‍ക്ക് സമാപനമായത്. ആറാം ഉത്സവ നാളായ തിങ്കളാഴ്ച രാവിലെ 9 ന് കാഴ്ച ശ്രീ ബലി നടന്നു. നാദസ്വരവും ചെണ്ടമേളവും പഞ്ചവാദ്യവും ശ്രീബലി എഴുന്നള്ളിപ്പിനോടനുബന്ധിച്ച് നടന്നു. ഉച്ചയ്ക്ക് 12.30 ന് മഹാപ്രസാദമൂട്ട് ആരംഭിച്ചു. വൈകീട്ട് ആറാട്ടുബലിയ്ക്കുശേഷം കൊടിയിറക്കി ആറാട്ടുകാവിലേയ്ക്ക് എഴുന്നള്ളത്തും തിരുവാറാട്ടും നടന്നു. ആറാട്ടെതിരേല്‍പ്പിലും ആല്‍ത്തറമേളത്തിലും പങ്കെടുത്ത ഭക്തര്‍ നിറപറ സമര്‍പ്പിച്ച് ഭഗവാനെ സ്വീകരിച്ചു. ഞായറാഴ്ച വൈകിട്ടു നടന്ന ആണ്ടൂര്‍ ദേശതാലപ്പൊലിയില്‍ നിരവധി ഭക്തര്‍ പങ്കു ചേര്‍ന്നു. മരങ്ങാട്ടുപിള്ളി പാറപ്പനാല്‍ കൊട്ടാരത്തില്‍ നിന്നും ആരംഭിച്ച ഘോഷയാത്ര ആണ്ടൂര്‍ ഗുരുമന്ദിരത്തിലെത്തി ദേശതാലപ്പൊലി ഘോഷയാത്രയായി ക്ഷേത്രത്തിലേക്ക് നീങ്ങുകയായിരുന്നു.
0 Comments