Breaking...

9/recent/ticker-posts

Header Ads Widget

ആം ആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നിരാഹാരസമരം



ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ അന്യായമായി അറസ്റ്റു ചെയ്തു ജയിലിലടച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ഉഴവൂരില്‍ ആം ആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നിരാഹാരസമരം.   മുന്‍പഞ്ചായത്ത് പ്രസിഡന്റും ആപ്  ഉഴവൂര്‍ യൂണിറ്റ് പ്രസിഡന്റുമായ ജോണീസ് P സ്റ്റീഫനാണ് 12 മണിക്കൂര്‍ നിരാഹാര സമരം നടത്തിയത്. ശനിയാഴ്ച  രാവിലെ 6 മുതല്‍ ആരംഭിച്ച നിരാഹാരസമരം AAP സംസ്ഥാന സെക്രട്ടറി റെനി സ്റ്റീഫന്‍ ഉദ്ഘാടനം ചെയ്തു. രാജ്യത്തെ 50 ശതമാനത്തില്‍ അധികം വരുന്ന യുവജനത മുന്‍പ് എങ്ങും ഇല്ലാത്ത വിധം തൊഴില്‍ ഇല്ലായ്മ നേരിട്ട് രാജ്യം വിടുമ്പോള്‍ ജനജീവിതത്തെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ നിന്നും, അഴിമതി  വാര്‍ത്തകളില്‍ നിന്നും ജനശ്രദ്ധ തിരിച്ചുവിടുവാനാണ് തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ രാജ്യത്തെ ജനകീയനായ മുഖ്യമന്ത്രി  അരവിന്ദ് കേജരിവാളിനെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് ജോണീസ് Pസ്റ്റീഫന്‍ പറഞ്ഞു. ഈ ഭരണകൂട ഭീകരതയ്‌ക്കെതിരെ ജനാധിപത്യ വിശ്വാസികള്‍ രംഗത്ത് വരണം എന്ന ആവശ്യവുമായാണ് നിരാഹാരസമരമെന്നും ജോണിസ് പി സ്റ്റീഫന്‍ പറഞ്ഞു. ഉഴവൂര്‍ മാര്‍ക്കറ്റ് ജംഗ്ഷനിലെ ഓപ്പണ്‍ സ്റ്റേജിലാണ് ഉപവാസ സമരം നടന്നത്. AAP നേതാക്കളായ വിനോദ് കെ ജോസ്, ബിനു പീറ്റര്‍, ഷിജു തോമസ്, സുജിത വിനോദ്, ജിജിമോന്‍ സ്റ്റീഫന്‍, ജെയ്‌സണ്‍ കുര്യാക്കോസ്, ലുക്ക് ജോണി, എബ്രഹാം പാണ്ടിപ്പള്ളി, വി ടി ജോണ്‍ വെട്ടത്തുകണ്ടത്തില്‍, സ്റ്റീഫന്‍ കുഴിപ്ലാക്കില്‍, ബോബി ജോര്‍ജ് എന്നിവര്‍ നേതൃത്വം നല്‍കി.




Post a Comment

0 Comments