ആറുമാനൂര്‍ വടക്കനാട്ട് കൊട്ടാരം ശ്രീദുര്‍ഗ്ഗ ദേവി ക്ഷേത്രത്തില്‍ മീനപൊങ്കാല മഹോത്സവം ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടന്നു. ഏറ്റുമാനൂരപ്പന്റെ എട്ടുകൊട്ടാരങ്ങളില്‍ ഒന്നായ ആറുമാനൂര്‍ വടക്കനാട്ട് കൊട്ടാരത്തില്‍ ഞായറാഴ്ച രാവിലെ നടന്ന പൊങ്കാലയ്ക്കും വൈകീട്ട് നടന്ന വടക്കുപുറത്ത് മഹാഗുരുതിക്കും തന്ത്രി അരവിന്ദ വേലില്‍ സുരേഷ് നമ്പുതിരി, മേല്‍ശാന്തി വിഷ്ണു ഉണ്ണി എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിച്ചു. വ്രതാനുഷ്ഠാനത്തോടെ പൊങ്കാല സമര്‍പ്പിക്കാനും, ദീപാരാധന, ഗുരുതി തുടങ്ങിയ ചടങ്ങുകളില്‍ പങ്കെടുക്കാനും നിരവധി ഭക്തരെത്തി. ഭരണ സമിതിയംഗങ്ങളായ v. k സുരേഷ്‌കുമാര്‍, B അജികുമാര്‍, ബാബുരാജേന്ദ്ര ദാസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
0 Comments