Breaking...

9/recent/ticker-posts

Header Ads Widget

വനിതാ ദിനാചരണത്തോടനുബന്ധിച്ച് ഫെംപവര്‍ എംപവര്‍ പ്രോഗ്രാം സംഘടിപ്പിച്ചു.



തെള്ളകം അഹല്യ ഫൗണ്ടേഷന്‍ ഐ ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തില്‍ വനിതാ ദിനാചരണത്തോടനുബന്ധിച്ച് ഫെംപവര്‍ എംപവര്‍  പ്രോഗ്രാം സംഘടിപ്പിച്ചു. ഏറ്റുമാനൂര്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍  ലൗലി ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിച്ചു. കോട്ടയം, തെള്ളകം അഹല്യ ഫൗണ്ടേഷന്‍ അഡ്മിന്‍  ദിവ്യ മേരി തോമസ് അധ്യക്ഷയായിരുന്നു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍, അജിതാ ഷാജി  ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വിജി ജോര്‍ജ് ചാവറ കൗണ്‍സിലര്‍ അഞ്ചു ജോസഫ്  സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍-ഏറ്റുമാനൂര്‍ അമ്പിളി ബേബി, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍-അതിരമ്പുഴ ഷബീന നിസാര്‍ അഹല്യ ഒഫ്താല്‍മോളജി വിഭാഗം ഡോക്ടേഴ്‌സായ ഡോ. മൃദുല മരിയം ജേക്കബ്, ഡോ. ജോണ്‍സി ജോണ്‍, ഡോ. രുചിക റാണി ഒപ്‌ടോമെട്രി ഇന്‍ചാര്‍ജ് ആദ്യരാജ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഏറ്റുമാനൂര്‍ മുന്‍സിപ്പാലിറ്റിയിലെ മുഴുവന്‍ വനിതാ കൗണ്‍സിലര്‍മാരും, ആശ പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, അഹല്യയിലെ വനിതാ സ്റ്റാഫുകള്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.




Post a Comment

0 Comments