Breaking...

9/recent/ticker-posts

Header Ads Widget

സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് നടന്നു.



ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ പാലാ മേഖലാ കമ്മറ്റിയുടെയും പാലാ ഫാത്തിമ കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് നടന്നു. സൗജന്യ പരിശോധനയ്‌ക്കൊപ്പം സൗജന്യ മരുന്നു വിതരണവും നടന്നു. മിതമായ നിരക്കില്‍ തിമിര ശസ്തക്രിയ നടത്താനും കുറഞ്ഞ നിരക്കില്‍ കണ്ണടകള്‍ വാങ്ങാനുമുള്ള സൗകര്യവും ഒരുക്കിയിരുന്നു. ക്യാമ്പിന്റെ ഉദ്ഘാടനം AKPA ജില്ലാ പ്രസിഡന്റ് ബൈജു കമല്‍ നിര്‍വഹിച്ചു. മേഖലാ പ്രസിഡന്റ് രമേഷ് മുരുകന്‍ അധ്യക്ഷനായിരുന്നു. ജോസ് പാരഡൈസ്,   ബിനു കൊല്ലപ്പള്ളി,  ജോയി വള്ളിച്ചിറ, ഡോ ദിവ്യ രാജ് തുടങ്ങിയവര്‍പങ്കെടുത്തു.





Post a Comment

0 Comments