അങ്ങാടിപ്പുറം ബാലകൃഷ്ണന്‍ രക്തസാക്ഷി ദിനാചരണം കിടങ്ങൂരില്‍ നടന്നു. മാര്‍ക്‌സിസ്റ്റ് ലെനിനിസ്‌റ് പാര്‍ട്ടി ഓഫ് ഇന്ത്യ കിടങ്ങൂര്‍ ലോക്കല്‍ കമ്മറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി P.C ഉണ്ണിച്ചെക്കന്‍ ഉദ്ഘാടനം ചെയ്തു. ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ ഇടതു ജനാധിപത്യ ശക്തികള്‍ ഒന്നിക്കണമെന്ന് P.C ഉണ്ണിച്ചെക്കന്‍ ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറിയേറ്റംഗം M.K ദിലീപ് അധ്യക്ഷനായിരുന്നു. സംസ്ഥാന സെക്രട്ടറിയേറ്റംഗം K. I ജോസഫ്, ജില്ലാ സെക്രട്ടറി C.S രാജു , ബാബു മഞ്ഞളളൂര്‍, T.K നാണപ്പന്‍, ശരണ്‍ ശശി തുടങ്ങിയവര്‍ പങ്കുചേര്‍ന്നു.
0 Comments