പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തില്‍ BJP സ്ഥാനാര്‍ത്ഥി അനില്‍ ആന്റണിയുടെ വിജയം ഉറപ്പാണെന്നും വിജയത്തിനായി പ്രവര്‍ത്തിക്കുമെന്നും PC ജോര്‍ജ്. PC ജോര്‍ജിന്റെ സഹകരണവും അനുഗ്രഹവും തേടി ഈരാറ്റുപേട്ടയിലെ വസതിയിലെത്തിയ അനില്‍ ആന്റണിയെ മധുരം നല്‍കി സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു PC ജോര്‍ജ്. ഈ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് എന്‍ഡിഎ ക്ക് MP മാര്‍ ഉണ്ടാകുമെന്നും 370 ലധികം സീറ്റുകളില്‍ ബിജെപി വിജയിക്കുമെന്നും അനില്‍ ആന്റണി പറഞ്ഞു.. ലോക നേതാവായ നരേന്ദ്രമോദി മൂന്നാമത് അധികാരത്തില്‍ വരുന്നത് ചരിത്ര ഭൂരിപക്ഷത്തോടെ ആയിരിക്കും. രാജ്യത്ത് വലിയ വികസനം നടക്കുമ്പോള്‍ കേരളം പിന്നോട്ട് പോകുന്നത് മാറി മാറി ഭരിക്കുന്ന എല്‍ഡിഎഫും, യുഡിഎഫും ഉത്തരവാദികള്‍ ആണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ജോര്‍ജ് കുര്യന്‍, വൈസ് പ്രസിഡന്റ് ഡോ. ജെ പ്രമീളാദേവി, ജില്ലാ പ്രസിഡന്റ് എന്‍. ലിജിന്‍ ലാല്‍, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഷോണ്‍ ജോര്‍ജ്, മിനര്‍വ്വ മോഹന്‍, അഡ്വ. പി രാജേഷ്‌കുമാര്‍, സെബി പറമുണ്ട, കെ.എഫ് കുര്യന്‍ തുടങ്ങി നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു.
0 Comments