അന്തീനാട് മഹാദേവ ക്ഷേത്രത്തില്‍ മഹാശിവരാത്രി ആഘോഷം ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടന്നു. ക്ഷേത്രത്തിലെ ഏഴാം തിരുവുത്സവ ദിനത്തില്‍ രാവിലെ ശ്രീബലി എഴുന്നള്ളിപ്പ് നടന്നു. ശിവരാത്രി ദിനത്തിലെ കാവടി ഘോഷയാത്രയില്‍ നിരവധി ഭക്തര്‍ പങ്കു ചേര്‍ന്നു. അല്ലാപ്പാറ പുളിയമ്മാക്കല്‍ ഭവനത്തില്‍ നിന്നും പ്രവിത്താനം ഇല്ലിക്കല്‍ ഭവനത്തില്‍ നിന്നുമാണ് കാവടി ഘോഷയാത്രകള്‍ ആരംഭിച്ചത്. പൂക്കാവടിയും കൊട്ടക്കാവടിയും കരകാട്ടവും വര്‍ണ്ണക്കാഴ്ചയൊരുക്കിയപ്പോള്‍ ചെണ്ടമേളവും, പമ്പ മേളവും ശിങ്കാരിമേളവും നാദവിസ്മയമൊരുക്കി. ദേവകലാരൂപങ്ങളും തെയ്യവും കാവടി ഘോഷയാത്രയില്‍ അണിനിരന്നു. പ്രവിത്താനം ജംഗ്ഷനില്‍ സംഗമിച്ച കവടി ഘോഷയാത്രകള്‍ ക്ഷേത്രത്തിലെത്തിയ ശേഷം കാവടി അഭിഷേകം നടന്നു. രാത്രി 12 ന് ശിവരാത്രി പൂജയും അഷ്ടാഭിഷേകവും തുടര്‍ന്ന് പള്ളിവേട്ട എഴുന്നള്ളിപ്പുമാണ് എഴാം ഉത്സവദിനത്തില്‍ നടക്കുന്നത്. ശനിയാഴ്ച ആറാട്ടോടെ ഉത്സവാഘോഷങ്ങള്‍ സമാപിക്കും.
0 Comments