അന്തീനാട് ശ്രീ മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവാഘോഷങ്ങള്‍ക്ക് കൊടിയേറി. ശനിയാഴ്ച വൈകീട്ട് 7.30 ന് നടന്ന കൊടിയേറ്റ് ചടങ്ങുകള്‍ക്ക് തന്ത്രി ഇരിങ്ങാലക്കുട പയ്യപ്പിള്ളില്‍ ഇല്ലത്ത് മാധവന്‍ നമ്പൂതിരി, മേല്‍ശാന്തി കല്ലമ്പിള്ളി ഇല്ലത്ത് കേശവന്‍ നമ്പൂതിരി എന്നിവര്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ക്ഷേത്ര പുനരുദ്ധാരണത്തിനും നവീകരണ കലശത്തിനും ശേഷം നടക്കുന്ന തിരുവുത്സവാഘോഷങ്ങളുടെ കൊടിയേറ്റില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. കൊടിയേറ്റിനു ശേഷം തിരുവരങ്ങില്‍ കലാപരിപാടികളുടെ ഉദ്ഘാടനവും, ശാസ്ത്രീയ നൃത്ത സന്ധ്യയും നടന്നു. ഏഴാം ഉത്സവ ദിവസമായ മാര്‍ച്ച് 8 ന് മഹാശിവരാത്രി ആഘോഷവും കാവടി ഘോഷയാത്രയും നടക്കും. മാര്‍ച്ച് 9 ന് ശനിയാഴ്ച തിരുവാറാട്ടോടെ ഉത്സവാഘോഷങ്ങള്‍ സമാപിക്കും.
0 Comments