Breaking...

9/recent/ticker-posts

Header Ads Widget

അര്‍ച്ചന മില്ലറ്റ് മാര്‍ട്ടിന് തുടക്കം കുറിച്ചു.



ഏറ്റുമാനൂര്‍  ജ്യോതി ജീവപൂര്‍ണ്ണ ട്രസ്റ്റ് അര്‍ച്ചന വിമന്‍സ് സെന്ററിന്റെ നേതൃത്വത്തില്‍ പുന്നത്തറ കവലയില്‍ അര്‍ച്ചന മില്ലറ്റ് മാര്‍ട്ടിന്  തുടക്കം കുറിച്ചു. കൃഷി വകുപ്പ്  ഡെപ്യൂട്ടി ഡയറക്ടര്‍    ഷേര്‍ളി സക്കറിയാസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. അര്‍ച്ചന വിമന്‍സ് സെന്റര്‍ അസിസ്റ്റന്റ് ഡയറക്ടര്‍  ആനി ജോസഫ് അദ്ധ്യക്ഷത വഹിച്ചു.  അര്‍ച്ചന വിമന്‍സ് സെന്റര്‍ ഡയറക്ടര്‍  ത്രേസ്യാമ്മ മാത്യു മുഖ്യ പ്രഭാഷണം നടത്തി.  വെട്ടിമുകള്‍ സെന്റ് മേരിസ് ചര്‍ച്ച്  വികാരി റവ. ഫാ. ജോസഫ് കളരിക്കല്‍ വെഞ്ചിരിപ്പ് കര്‍മ്മം നിര്‍വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ സിബി ചിറയില്‍, കൃഷിവകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍    ജ്യോതി ടി, അഗ്രികള്‍ച്ചര്‍ ഓഫീസര്‍  ഷിജി മാത്യു  പ്രോജക്ട് മാനേജര്‍ പോള്‍സണ്‍ കൊട്ടാരത്തില്‍, സീനിയര്‍ പ്രോഗ്രാം ഓഫീസര്‍ ഷൈനി ജോഷി, തുടങ്ങിയവര്‍ പ്രസംഗിച്ചു.  അര്‍ച്ചനാസ് മില്ലറ്റ് മാര്‍ട്ടിന്റെ ഭാഗമായി ചെറുമണി  ധാന്യങ്ങളും അവയുടെ ഗുണങ്ങളും സാധാരണക്കാരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് മാര്‍ട്ടിന്റെ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്.




Post a Comment

0 Comments