Breaking...

9/recent/ticker-posts

Header Ads Widget

ജ്യോതി ജീവപൂര്‍ണ്ണ ട്രസ്റ്റ് അര്‍ച്ചന വിമന്‍സ് സെന്ററിന്റെ നേതൃത്വത്തില്‍ ലോക വനിതാ ദിനാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു.



ഒബ്ലേറ്റ് മിഷനറീസ് ഓഫ് മേരി ഇമ്മാക്കുലേറ്റ്  സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സാമൂഹിക സേവന വിഭാഗമായ ജ്യോതി ജീവപൂര്‍ണ്ണ ട്രസ്റ്റ് അര്‍ച്ചന വിമന്‍സ് സെന്ററിന്റെ നേതൃത്വത്തില്‍ ലോക വനിതാ ദിനാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. പരിപാടികളുടെ ഉദ്ഘാടനം ചങ്ങനാശേരി അതിരൂപതാ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം നിര്‍വഹിച്ചു. വനിതകളുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതില്‍ അര്‍ച്ചനയുടെ പ്രവര്‍ത്തനം മാതൃകാപരമെന്ന് മാര്‍ ജോസഫ് പെരുന്തോട്ടം പറഞ്ഞു. അര്‍ച്ചന വിമന്‍സ് സെന്റര്‍ കേന്ദ്ര ഓഫീസില്‍ നടന്ന യോഗത്തില്‍ ഡയറക്ടര്‍ ത്രേസ്യാമ്മ മാത്യു അദ്ധ്യക്ഷയായിരുന്നു. നിഷ ജോസ് കെ മാണി വനിതാദിന സന്ദേശം നല്‍കി. അഗ്രികള്‍ച്ചര്‍ ഡെപ്യൂട്ടി ഡയറക്ടര്‍  ഷേര്‍ളി സക്കറിയാസ്,  മാര്‍ക്കറ്റിംഗ് ADA യമുന ജോസ്,  അസി ഡയറക്ടര്‍ ജ്യോതി ടി, ഏറ്റുമാനൂര്‍  കൃഷി ഓഫീസര്‍ ഷിജി മാത്യു, അര്‍ച്ചന അസി. ഡയറക്ടര്‍ ആനി ജോസഫ്, സിറിള്‍ ജോര്‍ജ് നരിക്കുഴി, സീനിയര്‍ പ്രോഗ്രാം ഓഫീസര്‍ ഷൈനി ജോഷി,  ശ്രുതിമോള്‍ വി.എസ്, റ്റീനു ഫ്രാന്‍സീസ്, ആര്യമോള്‍ പി.എ  തുടങ്ങിയവര്‍ പ്രസംഗിച്ചു.  'ആധുനിക കാലഘട്ടത്തില്‍ സ്ത്രീകള്‍ നേതൃത്വത്തിലേക്ക് വരുന്നത് വെല്ലുവിളിയോ ' എന്ന വിഷയത്തെക്കുറിച്ച് നടത്തിയ സംവാദത്തിന്  ടെക്‌നിക്കല്‍ മാനേജര്‍  ജയശ്രീ  പി.കെ, ജെന്റര്‍ ആന്റ് ഹ്യൂമന്‍ റൈറ്റ്‌സ് കോ-ഓര്‍ഡിനേറ്റര്‍ അഡ്വ. സി റെജി അഗസ്റ്റിന്‍, കൗണ്‍സിലര്‍ അബീന ബേബി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വനിതാ ദിനാഘോഷ പരിപാടികളുടെ ഭാഗമായി  വിവിധ കലാപരിപാടികള്‍, വനിതാ സംരംഭകരെ ആദരിക്കല്‍, സംരംഭക സ്റ്റാളുകളുടെ പ്രദര്‍ശനം  തുടങ്ങിയവ നടത്തപ്പെട്ടു. വിവിധ റീജിയണിലെ കമ്മ്യൂണിറ്റി ആക്ഷന്‍ ഗ്രൂപ്പുകളിലെ  അംഗങ്ങള്‍ പങ്കെടുത്തു. ജിജി ഗ്ലാഡി, ജെയിനമ്മ സെബാസ്റ്റ്യന്‍, ഡോണ അല്‍ഫോണ്‍സ ആന്റണി, ജോയിസ് മാത്യു , ജിബിന്‍ ജോഷി, സൗമ്യാ സജീവന്‍, ആശ ജോസഫ്, ഡയാനാ ദേവസ്യാ , ആഷാ വര്‍ഗ്ഗീസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.




Post a Comment

0 Comments