ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് അരീക്കര വാര്‍ഡിലുള്ള അരീക്കുഴി വെള്ളച്ചാട്ടത്തിന്റെ സമഗ്ര വികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ ഡെസ്റ്റിനേഷന്‍ ചലഞ്ച് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 88 ലക്ഷം രൂപ അനുവദിച്ചു. ഡെസ്റ്റിനേഷന്‍ പദ്ധതിയുടെ മാനദണ്ഡം അനുസരിച്ച് 38 ലക്ഷം രൂപ ഗ്രാമപഞ്ചായത്ത് കണ്ടത്തിയെങ്കില്‍ മാത്രമേ 50 ലക്ഷം രൂപ സര്‍ക്കാരില്‍ നിന്നും ലഭിക്കുകയുള്ളൂ എന്നതിനാല്‍ അരീക്കുഴി വെള്ളച്ചാട്ടത്തിനോട് ചേര്‍ന്നുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ തുക അനുവദിക്കണം എന്ന് അഭ്യര്‍ത്ഥിച്ചു കൊണ്ട് ജോസ് കെ മാണി എം പി, തോമസ് ചാഴികാടന്‍ MP, മോന്‍സ് ജോസഫ് എം എല്‍ എ, ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി എം മാത്യു, ബ്ലോക്ക് വൈസ് പ്രസിഡന്റ് ഡോ സിന്ധുമോള്‍ ജേക്കബ്, പി എന്‍ രാമചന്ദ്രന്‍ എന്നിവര്‍ക്ക് പഞ്ചായത്ത് പ്രസിഡന്റ് തങ്കച്ചന്‍ കെ എം, വാര്‍ഡ് മെമ്പര്‍ ജോണിസ് പി സ്റ്റീഫന്‍ എന്നിവര്‍ ചേര്‍ന്നു നിവേദനം നല്‍കിയിരുന്നു.. ഗ്രാമപഞ്ചായത്ത് മൂന്നു ലക്ഷം രൂപ ഈ വര്‍ഷം വകയിരുത്തിയിട്ടുണ്ട്. എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഒരു ടൂറിസം കേന്ദ്രമെങ്കിലും ആരംഭിക്കണം എന്ന ലക്ഷ്യത്തോടെ ടൂറിസം വകുപ്പ് ആരംഭിച്ച പദ്ധതി ആണ് ഡെസ്റ്റിനേഷന്‍ ചലഞ്ച് പദ്ധതി.സംസ്ഥാനത്ത് 30 വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ അനുമതി ലഭിച്ചതില്‍ കോട്ടയം ജില്ലയിലെ മൂന്ന് ഗ്രാമപഞ്ചായത്തുകളിലെ ടൂറിസം പദ്ധതികള്‍ക്ക് ആണ് ആദ്യഘട്ടത്തില്‍ അംഗീകാരം ലഭിച്ചിരിക്കുന്നത്.
0 Comments