കോട്ടയം മെഡിക്കല്‍ കോളേജ് NSS യൂണിറ്റിന്റെയും, കമ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഏറ്റുമാനൂര്‍ നഗരസഭ വാര്‍ഡ് 6 ല്‍ ആരോഗ്യ സര്‍വ്വേയും സ്ത്രീ രോഗ നിര്‍ണ്ണയ ക്യാമ്പും ആരോഗ്യ പ്രദര്‍ശനവും നടത്തി. NSS വാളണ്ടിയര്‍മാരായ നേഴ്‌സിംഗ് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ വാര്‍ഡിലെ എല്ലാ വീടുകളിലും നടത്തിയ ആരോഗ്യ സര്‍വ്വേയുടെ അടിസ്ഥാനത്തിലാണ് വെട്ടിമുകള്‍ സേവാഗ്രാം സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സ്ത്രീ രോഗ നിര്‍ണ്ണയ ക്യാമ്പ് നടത്തിയത്. കൗണ്‍സിലര്‍ ഇ.എസ്. ബിജു ക്യാമ്പ് ഉദ്ഘാടനം ചെയ്തു. നേഴ്‌സിംഗ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വി.കെ. ഉഷ അധ്യക്ഷത വഹിച്ചു. പ്രീത സുരേഷ്, ബിന്‍സി അജോ, നന്ദിനി ബാബു, ഗായത്രി PV, ഡോ ബെറ്റി P കുഞ്ഞുമോന്‍, ബിജു എസ് നായര്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു. മെഡിക്കല്‍ കോളേജ് മെഡിസിന്‍ വിഭാഗം അസിസ്റ്ററന്റ് പ്രൊഫസര്‍ ഡോ.അതുല്യ ജി. അശോകിന്റെ നേതൃത്വത്തിലുള്ള ടീമാണ് രോഗ നിര്‍ണ്ണയ ക്യാമ്പിന് നേതൃത്വം നല്‍കി. ആരോഗ്യ പ്രദര്‍ശനവും നടന്നു.
0 Comments