Breaking...

9/recent/ticker-posts

Header Ads Widget

കുരിശുമല കയറ്റത്തിന് വിശ്വാസികളുടെ തിരക്ക്.



തീര്‍ത്ഥാടന കേന്ദ്രമായ അറുനൂറ്റിമംഗലം സെന്റ് തോമസ്  പള്ളിയില്‍ കുരിശുമല കയറ്റത്തിന് വിശ്വാസികളുടെ തിരക്ക്. യേശുദേവന്റെ പീഡാസഹനങ്ങളെ സ്മരിച്ചു കൊണ്ട് വലിയ നോമ്പുകാലത്ത് വ്രത വിശുദ്ധിയോടെയാണ് വിശ്വാസ സമൂഹം കുരിശുമല കയറുന്നത്.  വലിയനോമ്പിലെ വെള്ളിയാഴ്ച്ചകളില്‍  കുരിശുമലകയറ്റത്തില്‍ പങ്കു ചേരാന്‍ നിരവധിയാളുകളാണെത്തുന്നത്. അമ്പതുനോമ്പാചരണം ആരംഭിച്ച ശേഷമുള്ള നാലാമത്തെ വെള്ളിയാഴ്ച്ചയിലും  കുരിശുമലകയറ്റവും പ്രാര്‍ത്ഥനകളും ഭക്തിനിര്‍ഭരമായി. മലയടിവാരത്തിലെ വിശുദ്ധ അന്തോനീസിന്റെ കുരിശുപള്ളിയില്‍ നിന്നുമാണ് മലമുകളിലേക്ക് കുരിശിന്റെ വഴി ആരംഭിച്ചത്. നൂറുകണക്കിനാളുകള്‍ പ്രാര്‍ത്ഥനകളോടെ മലകയറി. മലമുകളിലെ കപ്പേളയില്‍ ഫാ ജോസ് ആറ്റുപുറത്ത്, വിശുദ്ധ കുര്‍ബാനയര്‍പിച്ചു സന്ദേശം നല്‍കി. വലിയനോമ്പിലെ വെള്ളിയാഴ്ചകളിലും സമാപന ദിവസങ്ങളിലും ആയിരങ്ങള്‍ മലകയറ്റപ്പള്ളിയിലെത്തും.




Post a Comment

0 Comments