അരുവിത്തുറ വല്യച്ചന്‍ മലയിലേക്ക് നാല്‍പതാം വെള്ളിയാഴ്ച നടന്ന കുരിശിന്റെ വഴി ഭക്തിനിര്‍ഭരമായി.നൂറുകണക്കിനു വിശ്വാസികളാണ് കുരിശിന്റെ വഴിയില്‍ പങ്കെടുത്തത്. പാലാ രൂപതാ പിതൃവേദിയുടേയും മാതൃവേദിയുടേയും നേതൃത്വത്തിലാണ് നാല്‍പതാം വെള്ളി ആചരണവും വല്യച്ഛന്‍ മല തീര്‍ത്ഥാടനവും നടത്തിയത്. രാവിലെ 9 മണിക്ക് ജപമാലയോടു കൂടി അരുവിത്തുറ പള്ളിയില്‍ നിന്ന് ആരംഭിച്ച് 9.30 ന് മലയടിവാരത്തു നിന്ന് കുരിശിന്റെ വഴി ചൊല്ലി മല കയറി. മലമുകളിലെ പള്ളിയില്‍ ഡയറക്ടര്‍ റവ. ഫാദര്‍ ജോസഫ് നരിതൂക്കില്‍ ദിവ്യബലി അര്‍പ്പിച്ച് സന്ദേശം നല്‍കി. . വൈദികരും സിസ്റ്റേഴ്‌സും മാതൃവേദി, പിതൃവേദി ഭാരവാഹികളും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. പരിപാടികള്‍ക്കു ശേഷം നേര്‍ച്ച കഞ്ഞി വിതരണവും നടന്നു.
0 Comments