ഓട്ടോ ഡ്രൈവറായ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അതേ സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവര്‍ അടക്കം മൂന്നുപേര്‍ അറസ്റ്റില്‍. മണര്‍കാട് കുഴിപുരയിടം ഐരാറ്റുനട ഭാഗത്ത് ഷാലു പി.എസ് (24), പാമ്പാടി വെള്ളൂര്‍ കുന്നേപീടിക ഭാഗത്ത് വെള്ളാപ്പള്ളിയില്‍ വീട്ടില്‍ അപ്പു എന്നുവിളിക്കുന്ന ശ്രീരാഗ് വി ശശി (21), മണര്‍കാട് കുഴിപുരയിടം ഭാഗത്ത് മൂലേപ്പറമ്പില്‍ വീട്ടില്‍ അബി കെ ചെറിയാന്‍ (19) എന്നിവരെയാണ് മണര്‍കാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ സംഘം ചേര്‍ന്ന് മണര്‍കാട് ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ഓട്ടോ സ്റ്റാന്‍ലിലെ ഡ്രൈവറായ കുഴിപ്പുരയിടം വാലേമറ്റം സ്വദേശിയായ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകിട്ട് 8.00 മണിയോടുകൂടി യുവാവ് സ്റ്റാന്‍ഡില്‍ ഓട്ടോറിക്ഷ ഇട്ട സമയം ഇതേ സ്റ്റാന്‍ഡില്‍ ഓട്ടോറിക്ഷ ഓടിച്ചിരുന്ന ശാലുവിന്റെ ഓട്ടോ യുവാവിന്റെ ഓട്ടോയില്‍ ഉരയുകയും യുവാവ് ഇത് ചോദ്യം ചെയ്യുകയുമായിരുന്നു. തുടര്‍ന്ന് ഇവിടെ നിന്നും പോയ ഷാലു സുഹൃത്തുക്കളുമായി തിരിച്ചെത്തി യുവാവിനെ പട്ടിക കൊണ്ട് തലയില്‍ അടിക്കുകയും, കത്തി ഉപയോഗിച്ച് കുത്തുകയും, കൂടാതെ യുവാവിന്റെ മുഖത്ത് പെപ്പര്‍ സ്‌പ്രേ അടിക്കുകയുമായിരുന്നു. സംഭവത്തിനുശേഷം ഇവര്‍ സ്ഥലത്ത് നിന്ന് കടന്നുകളയുകയും ചെയ്തു. പരാതിയെ തുടര്‍ന്ന് മണര്‍കാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും, ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഷാലുവിന് കൊലപാതകശ്രമം ഉള്‍പ്പെടെ ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. മണര്‍കാട് സ്റ്റേഷന്‍ എസ്.എച്ച്.ഓ അനൂപ് ജി, എസ്.ഐ മാരായ ഷബാബ്, അനില്‍കുമാര്‍, സി.പി.ഓ മാരായ തോമസ് രാജു, പത്മകുമാര്‍, സജീഷ്, സുബിന്‍ എന്നിവര്‍ ചേര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാണ്ട് ചെയ്തു.
0 Comments