കിടങ്ങൂർ കുമ്മണ്ണൂരിൽ മൂന്നുപേർക്ക് കുത്തേറ്റു . മദ്യപാനത്തെ തുടർന്നുണ്ടായ വാക്കേറ്റത്തിനിടയിലാണ് മൂന്നു പേർക്ക് കുത്തേറ്റത്
കുമ്മണ്ണൂർ സ്വദേശിയായ ഓട്ടോഡ്രൈവർ ഷാജനാണ് മൂന്നു പേരെയുംകുത്തി പരിക്കേല്പിച്ചത് മുൻപ് ഓട്ടം പോയതിന്റെ കൂലിയുമായി ബന്ധപ്പെട്ട തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്.
സുഹൃത്തുക്കളായ രതീഷ് , സുരേഷ് ബാബു, രാജേഷ് എന്നിവർക്കാണ് പരിക്കേറ്റത്. ദിവസങ്ങൾക്ക് മുമ്പ് ഓട്ടം പോയത് സംബന്ധിച്ച കൂലി ചോദിച്ചതാണ് തർക്കത്തിന് കാരണമായത്. തർക്കത്തിനൊടുവിൽ താക്കോൽ കൂട്ടത്തിലുണ്ടായിരുന്ന ചെറിയ കത്തി ഉപയോഗിച്ച് ഷാജൻ ആക്രമിക്കുകയായിരുന്നു.
പരിക്കേറ്റവരെ കിടങ്ങൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. കിടങ്ങൂർ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.
0 Comments