ആയാംകുടി മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവാഘോഷങ്ങള്‍ മാര്‍ച്ച് 4 മുതല്‍ 9 വരെ നടക്കുമെന്ന് ക്ഷേത്ര ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ക്ഷേത്രം തന്ത്രി മനയത്താറ്റില്ലത്ത് ചന്ദ്രശേഖരന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മികത്വത്തിലാണ് ഉത്സവത്തിന് കൊടിയേറ്റു കര്‍മ്മം നടക്കുന്നത്. മാര്‍ച്ച് അഞ്ചിന് വൈകീട്ട് 6ന് രാത്രി 7.30-ന് കുറത്തിയാട്ടം, 8.30-ന് കൊടിക്കീഴില്‍ വിളക്ക്, ആറാം തീയതി ഉച്ചയ്ക്ക് 12.30-ന് ഉത്സവബലി ദര്‍ശനം, രാത്രി എട്ടിന് കഥകളി, ഏഴിന് ഉച്ചയ്ക്ക് 12.30-ന് ഉത്സവബലി ദര്‍ശനം, രാത്രി 7.30-ന് സംഗീതസദസ്സ്, 9.30-ന് കഥാപ്രസംഗം, എട്ടിന് പുലര്‍ച്ചെ നാലിന് ശിവരാത്രി ദര്‍ശനം, ഉച്ചയ്ക്ക് ഒന്നിന് ഉത്സവബലി ദര്‍ശനം, അന്നദാനം, പള്ളിവേട്ട എഴുന്നള്ളിപ്പ് എന്നിവ നടക്കും., ഒന്‍പതിന് വൈകീട്ട് ആറിന് കൊടിയിറക്ക്, തുടര്‍ന്ന് ആറാട്ടുപുറപ്പാട്, രാത്രി എട്ടിന് ആറാട്ട് എതിരേല്‍പ്പ്, 12-ന് നൃത്തനാടകം എന്നിവയും നടക്കും. കടുത്തുരുത്തി പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ക്ഷേത്രം ട്രസ്റ്റ് പ്രസിഡണ്ട് ആയാംകുടി വാസുദേവന്‍, മാനേജര്‍ നാരായണന്‍ നമ്പൂതിരി, സെക്രട്ടറി സനല്‍ കുമാര്‍, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍മാരായ സജീവ്, എന്നിവര്‍ പങ്കെടുത്തു.
0 Comments