അയര്‍ക്കുന്നം ബസ് സ്റ്റാന്‍ഡിലേക്കുള്ള റോഡില്‍ രൂപപ്പെട്ട കുഴി അപകടക്കെണിയാകുന്നു. നിരവധി ബസ്സുകളും ഇതര വാഹനങ്ങളും കടന്നു പോകുന്ന വഴിയിലാണ് ടാറിംഗ് പൊളിഞ്ഞ് കുഴി രൂപപ്പെട്ടിരിക്കുന്നത്. ഇരു ചക്രവാഹനങ്ങളടക്കം കുഴിയില്‍ വീണ് യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുന്നത് പതിവു കാഴ്ചയാണ്. കാല്‍ നടയാത്രക്കാരും ശ്രദ്ധിച്ചില്ലെങ്കില്‍ കുഴിയില്‍ വീണ് അപകടമുണ്ടാകും. തിരക്കേറിയ ബസ് സ്റ്റാന്‍ഡിനു സമീപം രൂപപ്പെട്ട കുഴിയടച്ച് അപകട ഭീഷണിയൊഴിവാക്കണമെന്ന് ആവശ്യമുയരുന്നു.
0 Comments