വിവിധ തൊഴില്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളെ ആദരിച്ചുകൊണ്ട് അയര്‍ക്കുന്നം ഗ്രാമപഞ്ചായത്തില്‍ വനിതാ ദിനാചരണം നടന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജ റെജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പ്രസിഡന്റ് സീന ബിജു നാരായണന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ ഹരിതകര്‍മ്മ സേനാംഗങ്ങളെ പൊന്നാടയണിയിച്ച് ആദരിച്ചു. മുന്‍ പഞ്ചായത്ത്പ്രസിഡന്റ് മോനിമോള്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ജോയ്‌സി ജോസഫ്, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജെയിന്‍ വര്‍ഗീസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജിജി നാകമറ്റം, വത്സലകുമാരി, ലാല്‍സി P മാത്യു, K C Iype, ഷീന മാത്യു, അരവിന്ദ്, ജോണി എടേട്ടു,. ടോംസി ജോസഫ്, ജോര്‍ജ് ഇലഞ്ഞിക്കല്‍, പ്രീതി ബിജു, ചന്ദ്രിക സോമന്‍, ഋഷി കെ പുന്നൂസ് മഞ്ജു സുരേഷ് കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ ബീനമോള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഹരികര്‍മ്മ സേനാംഗങ്ങള്‍ എഴുതിയ എന്റെ കഥ എന്ന കഥാ സമാഹാരത്തിന്റെ പ്രകാശനവും നടന്നു.
0 Comments