ലഹരിവിരുദ്ധ സന്ദേശവുമായി നാഷണല്‍ സര്‍വീസ് സ്‌കീമും സാമൂഹ്യ നീതി വകുപ്പും സംയുക്തമായി ആസാദ് വാക്കത്തോണ്‍ സംഘടിപ്പിച്ചു. ഏറ്റുമാനൂരപ്പന്‍ കോളേജില്‍ നടന്ന ചടങ്ങില്‍ മാക്കത്തോണ്‍ കോട്ടയം ജില്ലാതല ഉദ്ഘാടനം മോന്‍സ് ജോസഫ് MLA നിര്‍വ്വഹിച്ചു. യോഗത്തില്‍ കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫസര്‍ ഹേമന്തരാജ് അധ്യക്ഷത വഹിച്ചു. കോളേജ് അങ്കണത്തില്‍ നിന്നും ആരംഭിച്ച വാക്കത്തോണില്‍മറ്റു കോളേജുകളില്‍ നിന്നും എത്തിയ വിദ്യാര്‍ത്ഥികള്‍ അടക്കം നിരവധി വിദ്യാര്‍ത്ഥികള്‍ പങ്കുചേര്‍ന്നു. വാക്കതോണിന് മുന്നോടിയായി വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ബോധവല്‍ക്കരണ പരിപാടിയുമുണ്ടായിരുന്നു. കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ മായാറാണി, എന്‍എസ്എസ് കോര്‍ഡിനേറ്റര്‍മാരായ രേവതി രാമചന്ദ്രന്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
0 Comments