Breaking...

9/recent/ticker-posts

Header Ads Widget

സ്‌കൂള്‍ കോമ്പൗണ്ടില്‍ നിന്നും മണ്ണ് കടത്തിയതായി ആക്ഷേപം



പാലാ  നഗരസഭയിലെ ഇരുപത്തിമൂന്നാം വാര്‍ഡില്‍ അരുണാപുരം ഗവ: സ്‌കൂളിലെ മതില്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സ്‌കൂള്‍ കോമ്പൗണ്ടില്‍ നിന്നും മണ്ണ് കടത്തിയതായി ആക്ഷേപം.   UDF ആണ് ഇതു സംബന്ധിച്ച് ആക്ഷേപമുന്നയിച്ചത്. ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ നഗരസഭാ ചെയര്‍മാന്‍ ഷാജു തുരുത്തനും നഗരസഭാംഗങ്ങളും സ്ഥലം സന്ദര്‍ശിച്ചു. മണ്ണ് കടത്ത് സംബന്ധിച്ചുള്ള യു.ഡി.എഫ് ആരോപണം അന്വേഷിക്കുമെന്ന് നഗരസഭാ ചെയര്‍മാന്‍ ഷാജു തുരുത്തന്‍ അറിയിച്ചു. യു.ഡി.എഫ് അംഗമായ കൗണ്‍സിലറുടെ വാര്‍ഡിലുള്ള സ്‌കൂളിലാണ് നഗരസഭാ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വര്‍ക്കുകള്‍ നടക്കുന്നത്. വാര്‍ഡ് കൗണ്‍സിലറുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് നിര്‍മ്മാണ ജോലികള്‍ പുരോഗമിക്കുന്നതെന്നും ചെയര്‍മാന്‍ പറഞ്ഞു. മുന്‍ ചെയര്‍മാന്‍മാരായ ആന്റോ പടിഞ്ഞാറേക്കര ,ജോസിന്‍ ബിനോ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സാവിയോ കാവുകാട്ട്, കൗണ്‍സിലര്‍ ജോസ് ചീരാംകുഴി എന്നിവരോടൊപ്പമാണ് ചെയര്‍മാന്‍ സ്‌കൂളില്‍ എത്തി അന്വേഷണം നടത്തിയത്.  മാദ്ധ്യമങ്ങളിലൂടെ ഭരണപക്ഷത്തിനെതിരെ അരോപണം ഉന്നയിച്ചവര്‍ പരാതി നല്‍കുവാന്‍ തയ്യാറായിട്ടില്ല. യു.ഡി.എഫിലെ ചേരിതിരിവാണ് ആരോപണത്തിനു പിന്നിലെന്ന് സംശയിക്കുന്നതായി ചെയര്‍മാന്‍ പറഞ്ഞു. ക്രമക്കേട് എന്തെങ്കിലും നടന്നതായി കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.




Post a Comment

0 Comments