Breaking...

9/recent/ticker-posts

Header Ads Widget

ഹൃദയ വാല്‍വ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് നിര്‍ധന കുടുംബം സഹായം തേടുന്നു



ഹൃദയ വാല്‍വ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് നിര്‍ധന കുടുംബം സഹായം തേടുന്നു. മരങ്ങാട്ടുപിള്ളി പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ കല്ലുംകൂട്ടത്തില്‍ പത്മിനി മോഹന്‍ദാസിന്  ശസ്ത്രക്രിയയ്ക്കായി മൂന്നുലക്ഷത്തോളം രൂപയാണ് വേണ്ടി വരുന്നത്. നിര്‍ധന കുടുംബത്തെ സഹായിക്കാന്‍ ജനകീയ പങ്കാളിത്തത്തോടെ ധനസമാഹരണം നടത്തുന്നുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് ബെല്‍ജി എമ്മാനുവല്‍ ചെയര്‍മാനും വൈസ് പ്രസിഡന്റ് ഉഷാ രാജു കണ്‍വീനറുമായ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഞായറാഴ്ച  ചികിത്സാ സഹായ ഫണ്ട് സമാഹരണം നടക്കും.




Post a Comment

0 Comments