കത്തുന്ന വേനല്‍ ചൂടിലും വാടാത്ത പൂക്കള്‍ കണ്ണിനും മനസ്സിനും കുളിര്‍മയേകുകയാണ്. കൃഷിസ്ഥലങ്ങള്‍ കരിഞ്ഞുണങ്ങുമ്പോള്‍ വര്‍ണഭംഗിയോടെ വിടര്‍ന്നു നില്‍ക്കുന്ന പൂക്കള്‍ യാത്രക്കാരെയും ഏറെ ആഹ്ലാദഭരിതരാക്കും. ചുട്ടുപൊള്ളുന്ന ടാര്‍ റോഡിലൂടെ ഒരിറ്റു തണലിനായി കൊതിച്ച് യാത്ര തുടരുമ്പോള്‍ വഴിയരികില്‍ വര്‍ണ്ണക്കാഴ്ചകള്‍ കണ്ടാല്‍ അതു ക്യാമറയില്‍ പകര്‍ത്താനും കണ്ടാസ്വദിക്കാനും ആരും ഇഷ്ടപ്പെടും. ആര്‍പ്പൂക്കര മുതല്‍ കടുത്തുരുത്തി വരെയുള്ള യാത്രയ്ക്കിടയില്‍ കാണാന്‍ കഴിയുന്ന വര്‍ണ്ണപ്പൂക്കളുടെ നേര്‍ക്കാഴ്ചകള്‍.
0 Comments