Breaking...

9/recent/ticker-posts

Header Ads Widget

അന്യ സംസ്ഥാന തൊഴിലാളി സാക്ഷരത പദ്ധതിയ്ക്ക് തുടക്കം



ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് കേരള സമൂഹത്തില്‍ വലിയ സ്വാധീനമുണ്ടെന്നും ചങ്ങാതി സാക്ഷരത പരിപാടി ലോകത്തിന് മാതൃകയാണെന്നും പരസ്പരം കബിളിപ്പിക്കപ്പെടാതിരിക്കാനും സംസ്‌കാരങ്ങള്‍ പങ്കുവെയ്ക്കാനും ഈ പദ്ധതിയ്ക്ക് കഴിയുമെന്നും മോന്‍സ് ജോസഫ് എംഎല്‍എ പറഞ്ഞു. കേരള സര്‍ക്കാര്‍ സാക്ഷരത മിഷന്‍ വഴി നടപ്പിലാക്കുന്ന അന്യ സംസ്ഥാന തൊഴിലാളി സാക്ഷരത പദ്ധതിയ്ക്ക് തുടക്കമിട്ട് ചങ്ങാതി വിദ്യാരംഭം കുറവിലങ്ങാട് ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എല്‍.എ. പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി അദ്ധ്യക്ഷത വഹിച്ചു. പഠിതാക്കളെയും അദ്ധ്യാപകരെയും ചെണ്ടമേളത്തോടെയാണ് പഞ്ചായത്ത് ഹാളിലേക്ക് ആനയിച്ചത്. മോന്‍സ് ജോസഫ് എംഎല്‍എ അക്ഷര ദീപം തെളിച്ചു. തുടര്‍ന്ന് അഷ്‌റഫ് ആല്‍വിന്‍  എന്ന പഠിതാവിന് പൂക്കള്‍ കൈമാറി ഹസ്തദാനം ചെയ്ത് 'അ' എന്ന ആദ്യാക്ഷരം അരിയില്‍ എഴുതിച്ചു. 56 അതിഥി തൊഴിലാളികളെ വിവിധ മേഖലകളില്‍ നിന്നുള്ള 56 വിദഗ്ധരാണ് ആദ്യാക്ഷരം കുറിപ്പിച്ചത്. മലയാള ഭാഷയില്‍ നിത്യേന ഉപയോഗിക്കുന്ന 56 അക്ഷരങ്ങളെ പ്രതിനിധീകരിച്ചാണ് 56 ആളുകള്‍ക്ക് വിദ്യാരംഭം നടത്തിയത്.  തൊഴിലന്വേഷകരായി എത്തിയിരിക്കുന്ന ഒരു ജനവിഭാഗത്തെ സാക്ഷരരാക്കുന്നതിന്  പരമ്പരാഗത രീതിയില്‍ വിദ്യാരംഭം കുറിച്ചത് മാതൃകാപരമെന്ന്  പ്രസിഡന്റ് മിനി മത്തായി പറഞ്ഞു. വൈസ് പ്രസിഡന്റ് അല്‍ഫോന്‍സ ജോസഫ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ റ്റെസി സജീവ്, സാക്ഷരത മിഷന്‍ ജില്ല കോ-ഓര്‍ഡിനേറ്റര്‍ അബ്ദുള്‍ കരിം എം.പി, എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ ജയപ്രഭ, എന്‍സിസി ക്യാപ്റ്റന്‍ ഡോ.സതീഷ് തോമസ്, നാഷണ്‍ല്‍ സര്‍വ്വീസ് സ്‌കീം ഓഫീസര്‍ റെനീഷ് തോമസ്, സനോജ് മിറ്റത്താനി,  ബേബിച്ചന്‍ തൈയ്യില്‍,  ബീന തമ്പി,  മെമ്പര്‍മാരായ വിനു കുര്യന്‍, ജോയിസ് അലക്‌സ്, ലതിക സാജു, ബിജു ജോസഫ്, ബേബി തൊണ്ടാംകുഴി, എം.എം ജോസഫ്, സെക്രട്ടറി പ്രദീപ് എന്‍, യു.ഡി. മത്തായി,സക്ഷരത മിഷന്‍ ജില്ല അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ സിംല ആര്‍, പ്രേരക് മാരായ ഷീല കെ.എസ്. ഉഷ എസ്.കുമാര്‍. ലത എം.എം. ഓമന സുധന്‍, എല്‍സി സ്റ്റീഫന്‍, എന്നിവര്‍ പ്രസംഗിച്ചു. താര തോമസ്, ബോബി എബ്രാഹം, കെ.എന്‍ രാധാകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.




Post a Comment

0 Comments