Breaking...

9/recent/ticker-posts

Header Ads Widget

സംസ്ഥാനത്ത് വേനല്‍ ചൂട് കനക്കുമ്പോള്‍ വൈദ്യുതി ഉപഭോഗവും കുതിച്ചുയരുകയാണ്.



സംസ്ഥാനത്ത് വേനല്‍ ചൂട് കനക്കുമ്പോള്‍ വൈദ്യുതി ഉപഭോഗവും കുതിച്ചുയരുകയാണ്. പീക് അവറില്‍ വൈദ്യുതി ഉപയോഗം വര്‍ധിക്കുന്നത് KSEB യ്ക്ക് വലിയ ബാധ്യതയാണ് സൃഷ്ടിക്കുന്നത്. കൂടുതല്‍ വൈദ്യുതി ഉയര്‍ന്ന നിരക്കില്‍ വാങ്ങേണ്ടി വരുന്നത് KSEBയ്ക്ക് സാമ്പത്തികമായി വലിയ നഷ്ടമാണുണ്ടാക്കുന്നത്. വെള്ളിയാഴ്ച 101.49 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്. 85.76 ദശലക്ഷം യൂണിറ്റ് വൈദ്യുതി പുറത്തു നിന്നും വാങ്ങി. രണ്ടാഴ്ചയായി സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം 100 ദശലക്ഷം യൂണിറ്റിന് മുകളിലാണ്. സംസ്ഥാനത്തെ ആഭ്യന്തര വൈദ്യുതി ഉല്‍പ്പാദനം 13.74 ദശലക്ഷം യൂണിറ്റായിരുന്നു.  വൈകുന്നേരങ്ങളിലെ ഉപയോഗം വര്‍ധിക്കുന്നതാണ് പ്രതിസന്ധിയുണ്ടാക്കുന്നതെന്ന് കെ.എസ്.ഇ.ബി വ്യക്തമാക്കി. വൈകീട്ട് പീക്ക് അവറില്‍ വൈദ്യുതി ഉപയോഗം പരമാവധി കുറയ്കണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു ആഗോള താപനത്തിനെതിരെയുള്ള ബോധവത്കരണ വുമായി ഭൗമമണിക്കൂര്‍ ശനിയാഴ്ച രാത്രി 8.30 മുതല്‍ 9.30 വരെ ആചരിക്കുമ്പോള്‍ വൈദ്യുത വിളക്കുകള്‍ പരമാവധി അണച്ച്  സഹകരിക്കാനും KSEB അധികൃതര്‍ നിര്‍ദ്ദേശിച്ചു.




Post a Comment

0 Comments