Breaking...

9/recent/ticker-posts

Header Ads Widget

മരങ്ങാട്ടുപിള്ളി ചേറാടിക്കാവ് ഭഗവതി ക്ഷേത്രത്തിലെ പൂര മഹോത്സവം



മരങ്ങാട്ടുപിള്ളി ചേറാടിക്കാവ് ഭഗവതി ക്ഷേത്രത്തിലെ പൂര മഹോത്സവം ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടന്നു. മീനപ്പൂര മഹോത്സവത്തോടനുബന്ധിച്ച് ഞായറാഴ്ച രാവിലെ  കലംകരിയ്ക്കല്‍ വഴിപാട് നടന്നു. തിരുവാഭരണം ചാര്‍ത്തിയുള്ള ദര്‍ശനത്തിനു ശേഷം ഉച്ചയ്ക്ക് 12-ന് `പൂരം ഇടി' നടന്നു. ശ്രീകോവിലിനു വെളിയില്‍ കളമൊരുക്കി പ്രത്യേകം തയ്യാറാക്കിയ അലങ്കരിച്ച കല്ലുരലില്‍ അരിപ്പൊടിയും മഞ്ഞള്‍ പൊടിയും പാലും കമുകിന്‍പൂക്കുലയും ഇളനീരുമൊഴിച്ച് പാലക്കമ്പില്‍ ചെത്തിയുണ്ടാക്കിയ ഉലക്കകൊണ്ട് ഇടിച്ചിളക്കി ഗുരുതികളത്തിലേക്ക് മറിക്കുന്ന പൂരം ഇടി നടക്കുന്ന  സമയത്ത് പുരുഷന്മാര്‍ക്ക് മാത്രമാണ് ദര്‍ശനത്തിന് അനുവാദമുള്ളത്.തുടര്‍ന്ന് നട അടച്ച ശേഷം ക്ഷേത്ര മതില്ക്കകത്ത്  ആര്‍ക്കും പ്രവേശനമില്ല എന്ന പ്രത്യേകതയുമുണ്ട്. ശനിയാഴ്ച വൈകിട്ട് ദീപാരാധനയ്ക്കു ശേഷം നടന്ന ചടങ്ങില്‍ മരങ്ങാട്ടുപിള്ളി ഗ്രമപഞ്ചായത്ത് പ്രസിഡന്റ് ബെല്‍ജി ഇമ്മാനുവല്‍ കലാപരിപാടികളുടെ വേദിയായ `തിരുവരങ്ങിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ദേവസ്വം പ്രസിഡന്റ് എ.എസ്. ചന്ദ്രമോഹനന്‍ അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി കെ.കെ.സുധീഷ് , കണ്‍വീനര്‍ കെ.കെ. നാരായണന്‍   എന്നിവര്‍ സംസാരിച്ചു. മാര്‍ച്ച്  25 -ന് കലശപൂജ, കലശാഭിഷേകം,  പാറപ്പനാല്‍ കൊട്ടാരത്തില്‍നിന്ന് ടൗണ്‍ വഴിയുള്ള താലപ്പൊലി ഘോഷയാത്ര എന്നിവയും  നടക്കും.




Post a Comment

0 Comments